തൂക്കം 208 കിലോ; വില ഒന്നരക്കോടി; 'സ്വര്‍ണമത്സ്യം'
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 09:01 PM |
Last Updated: 05th January 2021 09:01 PM | A+A A- |
റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റ ട്യൂണ മത്സ്യം
ടോക്കിയോ: 208 കിലോ ഗ്രാം ഭാരമുള്ള ട്യൂണ മത്സ്യത്തിന് റെക്കോര്‍ഡ് ലേലതുക. ബ്ല്യുഫിന്‍ ഇനത്തില്‍ പെടുന്ന ട്യൂണ 2,02,197 യു.എസ് ഡോളറിനാണ്(1,48,13,164 രൂപ) ടോക്കിയോയിലെ ജപ്പാനിലെ ടോയുസു മാര്‍ക്കറ്റില്‍ വിറ്റുപോയത്. കഴിഞ്ഞ മാസം 193 മില്യണ്‍ യെന്നിന് ട്യൂണ മത്സ്യം ജപ്പാനില്‍ ലേലത്തില്‍ പോയിരുന്നു.
കോവിഡിന് ശേഷം ജനങ്ങള്‍ക്ക് റസ്റ്ററന്റുകളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ ഭയമുണ്ട്. എന്നാല്‍, ഉയര്‍ന്ന ലേലതുകയില്‍ വിറ്റുപോകുന്ന മത്സ്യത്തിന് മാധ്യമശ്രദ്ധ കിട്ടുന്നതിനാല്‍ റസ്റ്ററന്റില്‍ ഇപ്പോഴും ആവശ്യക്കാര്‍ ഏറെയാണെന്ന് ലേലത്തില്‍ പങ്കെടുത്ത കമ്പനികളിലൊന്നായ കിയോമുറ കോര്‍പറേഷന്‍ പറയുന്നു.
ഓരോ വര്‍ഷവും ജപ്പാനില്‍ ട്യൂണ മത്സ്യത്തിന്റെ ലേലതുക ഉയരുകയാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാകും. 2019ല്‍ 333.6 മില്യണ്‍ യെന്നിനാണ് ജപ്പാനില്‍ ട്യൂണ മത്സ്യം ലേലത്തില്‍ പോയത്. അതേസമയം, ജപ്പാനില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.