'ഒന്നിനും ഞങ്ങളെ തടുക്കാന്‍ കഴിയില്ല'; ട്രംപിന് വേണ്ടി കലാപത്തിന് പുറപ്പെടും മുന്‍പ് ട്വിറ്ററില്‍ കുറിച്ചു, ഒടുവില്‍ വെടിയേറ്റ് മരണം

ട്രംപ് അനുകൂലികളുടെ അമേരിക്കന്‍ പാര്‍ലമെന്റ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു
കൊല്ലപ്പെട്ട് ആഷ്‌ലി ബബിറ്റ്/ട്വിറ്റര്‍
കൊല്ലപ്പെട്ട് ആഷ്‌ലി ബബിറ്റ്/ട്വിറ്റര്‍

ട്രംപ് അനുകൂലികളുടെ അമേരിക്കന്‍ പാര്‍ലമെന്റ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. ആഷ്‌ലി ബബിറ്റ് എന്ന സ്ത്രീയാണ് പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. യുഎസ് മുന്‍ എയര്‍ഫോഴ്‌സ്  ഉദ്യോഗസ്ഥയാണ് ഇവര്‍. 

തീവ്ര ട്രംപ് അനുകൂലിയായിരുന്നു ഇവര്‍ എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, 'ഒന്നിനും തങ്ങളെ തടുക്കാന്‍ സാധിക്കില്ല' എന്ന് ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. 

'ഒന്നിനും ഞങ്ങളെ തടയാന്‍ സാധിക്കില്ല.അവര്‍ക്ക് ശ്രമിക്കാം, പക്ഷേ കൊടുങ്കാറ്റ് ഇവിടെയുണ്ട്, അത് 24 മണിക്കൂറിനുള്ളില്‍ ഡിസിയിലെത്തും. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്'- ആഷ്‌ലി ട്വിറ്ററില്‍ കുറിച്ചു. 

പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികളെ പിരിച്ചുവിടാന്‍ വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെയ്പ്പിലാണ് നാലുപേര്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com