ജക്കാര്‍ത്തയില്‍ പറന്നുയര്‍ന്ന് അഞ്ച് മിനിട്ടിനുള്ളില്‍ വിമാനം കാണാതായി
By സമകാലികമലയാളം ഡെസ്‌ക് | Published: 09th January 2021 05:02 PM |
Last Updated: 09th January 2021 05:05 PM | A+A A- |

ഫ്‌ലൈറ്റ് റഡാര്‍ 24 പങ്കുവച്ച വിമാനത്തിന്റെ ട്രാക്കിങ് ഡേറ്റ
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറയുന്നുയര്‍ന്ന വിമാനം കാണാതായി. പോന്റിയാങ്കിലേക്ക് പുറപ്പെട്ട ശ്രിവിജിയ എയറിന്റെ എസ് ജെ 182 ബോയിങ് 737-500 വിമാനമാണ് കാണാതായത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് വിമാനം പുറപ്പെട്ടത്. പറന്നുയര്‍ന്ന് അഞ്ച് മിനിട്ടിനുള്ളില്‍ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതര്‍
അറിയിച്ചു.
Sriwijaya Air flight #SJ182 lost more than 10.000 feet of altitude in less than one minute, about 4 minutes after departure from Jakarta.https://t.co/fNZqlIR2dz pic.twitter.com/MAVfbj73YN
— Flightradar24 (@flightradar24) January 9, 2021
വിമാനത്തില്‍ അമ്പത് യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 2.40നാണ് വിമാനത്തില്‍ നിന്ന് അവസാനമായി സന്ദേശം ലഭിച്ചത്.