ബാലാകോട്ട് ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടു; പാകിസ്ഥാന്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 08:09 PM |
Last Updated: 09th January 2021 08:09 PM | A+A A- |

ബാലാകോട്ട് വ്യോമാക്രമണം നടന്ന സ്ഥലത്തെ സാറ്റലൈറ്റ് ചിത്രം
ഇസ്ലാമാബാദ്: 2019ല്‍ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷന്‍ പരിപാടിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഘ ഹിലാലിയുടെ വെളിപ്പെടുത്തല്‍.
ഇന്ത്യയുടെ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്. ഇതിന് വിരുദ്ധമായാണ് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ പ്രതികരണം വന്നിരിക്കുന്നത്.
ബാലാകോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് ക്യാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രണത്തിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ നാല്‍പ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.