ചതുപ്പില്‍ പുതഞ്ഞ് 'മനുഷ്യശരീരം' ; പ്രഭാത സവാരിക്കിടെ കണ്ട സ്ത്രീ ഞെട്ടി ; ഒടുവില്‍ കണ്ടെത്തിയത്..
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 02:13 PM |
Last Updated: 09th January 2021 02:17 PM | A+A A- |
പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം
ലണ്ടന്‍: പ്രഭാതസവാരിക്കിടെ ചതുപ്പില്‍ മനുഷ്യശരീരാവയവം കണ്ടതായി പൊലീസ് സന്ദേശം ലഭിച്ചു. വിവരം അറിഞ്ഞതോടെ പ്രത്യേക അന്വേഷണസംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാല്‍ കണ്ടെത്തിയതാകട്ടെ ഉരുളക്കിഴങ്ങും. ലണ്ടനിലെ വിന്‍ലാട്ടനിലാണ് സംഭവം.
ചതുപ്പില്‍ കിടന്ന ഉരുളക്കിഴങ്ങ് കാല്‍ വിരല്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ പൊലീസിനെ വിവരം അറിയിച്ചത്. ഇതിന്റെ ചിത്രവുമെടുത്ത് സ്ത്രീ പൊലീസിന് അയച്ചു കൊടുത്തിരുന്നു.
അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ഉരുളക്കിഴങ്ങാണെന്ന് 'കാല്‍വിരലി'ന്റെ ഫോട്ടോയുള്‍പ്പെടെ പങ്കുവെച്ച് പൊലീസ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. വിവരമറിയിച്ച ആളുടെ സാമൂഹിക പ്രതിബദ്ധതയെ മാനിക്കുന്നതായും തുടര്‍ന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാന്‍ മടിക്കരുതെന്നും പൊലീസ് സൂചിപ്പിച്ചു.
Looks like a pota-toe!