വീണ്ടും കണ്ണില്ലാത്ത ക്രൂരത!; നായയെ കെട്ടിവലിച്ച് നഗരം മുഴുവന്‍ ചുറ്റി കാര്‍ ഡ്രൈവര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 02:29 PM |
Last Updated: 12th January 2021 02:29 PM | A+A A- |
പ്രതീകാത്മക ചിത്രം
റോഡിലൂടെ നായയെ കെട്ടിവലിച്ച് കാര്‍ ഓടിക്കുന്ന കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് ലോകം കണ്ടത്. സമാനമായ സംഭവം കസാക്കിസ്ഥാനിലും റിപ്പോര്‍ട്ട് ചെയ്തു. നായയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ച് ഡ്രൈവര്‍ നഗരം മുഴുവന്‍ ചുറ്റിയതിന്റെ വീഡിയോയാണ് പുറത്തുവന്നത്.
നിസഹായനായ നായ കാറിന്റെ വേഗതയ്ക്ക് ഒപ്പം ഓടാന്‍ കഴിയാതെ റോഡില്‍ വീണു. തുടര്‍ന്നും നായയെ കെട്ടിവലിച്ച് കാര്‍ ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡില്‍ മുഴുവന്‍ ചോര തുള്ളികള്‍ വീണുകിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ബൈക്ക് യാത്രികന്‍ ഇടപെട്ട് വാഹനം നിര്‍ത്തിക്കുകയായിരുന്നു.മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ നായയെ രക്ഷിച്ചു. കാറില്‍ നിന്ന് ഇറങ്ങി വന്നയാള്‍ എന്തിനാണ് കാര്‍ തടഞ്ഞത് എന്നാണ് ചോദിച്ചതെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ ചോദിച്ചു. പ്രതിയെ പിടികൂടി ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നായയെ ഉടന്‍ തന്നെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. വേദനസംഹാരികള്‍ നല്‍കിയതായും മുറിവുകള്‍ വെച്ചുകെട്ടിയതായും മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ വ്യക്തമാക്കി.