വെള്ളത്തില്‍ അനാക്കോണ്ടയുടെ വാലില്‍ കടിച്ച് വലിച്ചിഴയ്ക്കുന്ന കരിമ്പുലി, പൊരിഞ്ഞ പോരാട്ടം; വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 01:08 PM |
Last Updated: 12th January 2021 01:08 PM | A+A A- |
അനാക്കോണ്ടയുടെ വാലില്‍ കടിച്ച് വലിച്ചിഴയ്ക്കുന്ന കരിമ്പുലി
കരിമ്പുലിയും അനാക്കോണ്ടയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോ വീണ്ടും വൈറലാകുന്നു. 2013ലെ വീഡിയോയാണ് സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയത്.
അനാക്കോണ്ടയും കരിമ്പുലിയുമായുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അനാക്കോണ്ടയുടെ വാലില്‍ കടിച്ച് കരിമ്പുലി വലിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ളത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
അനാക്കോണ്ടയ്ക്ക് 130 കിലോ വരെ തൂക്കം വെയ്ക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. വെള്ളത്തില്‍ അതിവേഗം പായുന്ന ജീവിയാണ് അനാക്കോണ്ട. വെള്ളത്തില്‍ വച്ച് തന്നെ കരിമ്പുലി അനാക്കോണ്ടയുടെ വാലില്‍ പിടിച്ച് വലിക്കുന്ന അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. പോരാട്ടത്തിനിടെ കരിമ്പുലിയെ വെള്ളത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ അനാക്കോണ്ട ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് പരാജയപ്പെടുത്തി കരിമ്പുലി ശക്തമായി വാലില്‍ കടിച്ചു വലിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Registro raríssimo de uma onça-pintada lutando com uma sucuri. pic.twitter.com/bQPGu9Cutn
— Biodiversidade Brasileira (@BiodiversidadeB) January 5, 2021