മൂക്കിനുള്ളില്‍ എന്തോ തടയുന്നതായി 16കാരി, പരിശോധനയില്‍ കണ്ടെത്തിയത്‌...

പരിശോധനയിൽ കണ്ടെത്തിയത് മൂക്കിനുള്ളിൽ പൂർണ വളർച്ചയെത്തിയ പല്ല്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


മനാമ: മൂക്കിൽ എന്തോ തടയുന്നതായി പറഞ്ഞാണ് പതിനാറുകാരി മനാമയിലെ ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ കണ്ടെത്തിയത് മൂക്കിനുള്ളിൽ പൂർണ വളർച്ചയെത്തിയ പല്ല്.

ബഹ്‌റൈനിലാണ് അപൂർവ്വമായ സംഭവം. മൂക്കിൽ നിന്ന് പല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. ഒപ്റ്റിക്കൽ ഫൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മൂക്കിൽ നിന്നും പല്ല് പുറത്തെടുത്തത്.

മൂക്കിൽ എന്തോ തടയുന്നതായി പെൺകുട്ടി പറഞ്ഞതോടെ എൻഡോസ്‌കോപ്പി, സി റ്റി സ്‌കാൻ എന്നിവ നടത്തി. മൂക്കിലെ ദ്വാരത്തിന് നടുവിലായാണ് ഇതിന്റെ സ്ഥാനമെന്ന് പരിശോധനയിൽ വ്യക്തമായി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ പല്ല് നീക്കം ചെയ്യാൻ കഴിഞ്ഞെന്നും രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ആശുപത്രി വ്യക്തമാക്കി.

സൂപ്പർന്യൂമെററി ടൂത്ത് എന്നറിയപ്പെടുന്ന പല്ല് ലോകത്ത് 100 മുതൽ 1000 പേരിൽ ഒരാൾക്ക് മാത്രമാണ് കാണപ്പെടുന്നതെന്നും അതിൽ തന്നെ മൂക്കിൽ പല്ല് വളരുന്ന അവസ്ഥ അപൂർവ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com