'തീ പടര്‍ത്തി' വെള്ളച്ചാട്ടം, ഇത് എന്തൊരു അത്ഭുതം! (വീഡിയോ)

ഫെബ്രുവരി മാസത്തിലാണ് പ്രകൃതിയുടെ ഈ വിചിത്ര പ്രതിഭാസം ദൃശ്യമാകുന്നത്
തീഗോളം പോലെ തിളങ്ങുന്ന വെള്ളച്ചാട്ടം
തീഗോളം പോലെ തിളങ്ങുന്ന വെള്ളച്ചാട്ടം

കാലിഫോര്‍ണിയ: വെള്ളച്ചാട്ടത്തിന് പകരം ഒഴുകുന്നത് തീഗോളം എന്ന് കേട്ടാല്‍ എന്തായിരിക്കും പ്രതികരണം. ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍ അമേരിക്കയിലെ സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ യോസെമൈറ്റ് നാഷണല്‍ പാര്‍ക്കില്‍ ഇത് എല്ലാ വര്‍ഷവും നടക്കുന്ന വിസ്മയമാണ്. 

ഫെബ്രുവരി മാസത്തിലാണ് പ്രകൃതിയുടെ ഈ വിചിത്ര പ്രതിഭാസം ദൃശ്യമാകുന്നത്. അതിനാല്‍ എല്ലാ വര്‍ഷവും ഈ വിചിത്ര പ്രതിഭാസം ക്യാമറയില്‍ ഒപ്പിയെടുക്കാന്‍  വിനോദ സഞ്ചാരികള്‍ കാത്തിരിക്കും. ഈ പ്രതിഭാസം ദൃശ്യമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, മുന്‍ വര്‍ഷങ്ങളില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ റീട്വിറ്റ് ചെയ്തിരിക്കുകയാണ്‌ സുശാന്ത നന്ദ ഐഎഫ്എസ്. 

സീസണില്‍ മാത്രം വെള്ളം ഒഴുകുന്ന ഹോഴ്‌സ്‌ടെയില്‍ വെള്ളച്ചാട്ടത്തിലാണ് ഈ പ്രതിഭാസം. ഫെബ്രുവരിയിലാണ് തീക്കട്ടയുടെ നിറത്തില്‍ വെള്ളം ഒഴുകുന്നത്. 2030 അടി ഉയരമുള്ളതാണ് വെള്ളച്ചാട്ടം. സൂര്യരശ്മിയേല്‍ക്കുമ്പോള്‍ വെള്ളച്ചാട്ടം തീഗോളം പോലെ തിളങ്ങുന്നതാണ് ഇതിന് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com