മാസ്‌ക് ധരിച്ചില്ലെങ്കിൽ 50 പുഷ്അപ്പ്, വ്യത്യസ്ത ശിക്ഷയുമായി ഇന്തൊനേഷ്യ

ബാലിയിലെത്തിയ വിദേശികൾക്കാണ് സുരക്ഷാ ഉദ്യോഗസ്ഥർ പുഷ്അപ്പ് ശിക്ഷയായി നൽകിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ബാലി: മാസ്‌ക് ധരിക്കാത്ത വിദേശികൾക്ക് പുഷ്അപ്പിന്റെ രൂപത്തിൽ ശിക്ഷ നൽകുകയാണ് ഇന്തൊനേഷ്യയിലെ ഈ നഗരം. ബാലിയിലെത്തിയ വിദേശികൾക്കാണ് സുരക്ഷാ ഉദ്യോഗസ്ഥർ പുഷ്അപ്പ് ശിക്ഷയായി നൽകിയത്. കോവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് ഇൻഡൊനീഷ്യൽ മാസ്ക് നിബന്ധമാണ്. ഇത് പാലിക്കാത്തവർക്കെതിരെയാണ് നടപടി. 

അടുത്തിടെ ബാലിയിൽ മാത്രം മാസ്‌ക് ധരിക്കാത്ത നൂറോളം പേരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിൽ 70 പേരിൽ നിന്ന് ഏഴ് ഡോളർ വീതം പിഴ ഈടാക്കി. ബാക്കി 30 പേർ കൈയിൽ പണമില്ലെന്ന് പറഞ്ഞതോടെയാണ് ശിക്ഷ പുഷ്അപ്പിന്റെ രൂപത്തിലായത്. മാസ്‌ക് ധരിക്കാത്തവർ 50 എണ്ണവും മാസ്‌ക് ശരിയായി ധരിക്കാത്തവർ 15 എണ്ണം വീതവും പുഷ് അപ് ചെയ്യണമെന്നായിരുന്നു നിർദേശം. 

വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം വാർത്തയായത്.  കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തെ ഇന്തൊനേഷ്യയിൽ സന്ദർശനത്തിനെത്തുന്നവരെ നാടുകടത്തുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com