32ലക്ഷം സോളാര്‍ പാനലുകള്‍; ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് അബുദാബിയില്‍ 

അബുദാബിയിലെ സ്വീഹാന്‍ എന്ന സ്ഥലത്താണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്
നൂര്‍ അബുദാബി/ ചിത്രം: ഇന്‍സ്റ്റഗ്രാം
നൂര്‍ അബുദാബി/ ചിത്രം: ഇന്‍സ്റ്റഗ്രാം

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് അബുദാബിയില്‍ പ്രവര്‍ത്തന സജ്ജമായി. 32ലക്ഷം സോളാര്‍ പാനലുകളാണ് പ്ലാന്റില്‍ സജ്ജീകരിച്ചിട്ടുള്ളത്. അബുദാബിയിലെ സ്വീഹാന്‍ എന്ന സ്ഥലത്താണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്. നൂര്‍ അബുദാബി (അറബിയില്‍ പ്രകാശം എന്നര്‍ദ്ധം) പ്രൊജക്ടാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

അബുദാബിയിലെ കാര്‍ബണ്‍ പ്രസാരണം പത്ത് ലക്ഷം ടണ്ണോളം കുറയ്ക്കാന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം സഹായിക്കും. അതായത് നിരത്തുകളില്‍ നിന്ന് രണ്ട് ലക്ഷത്തോളം കാറുകള്‍ ഇല്ലാതായാല്‍ പരിസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റമാണ് ഈ സൗരോര്‍ജ്ജ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 90,000 കുടുംബങ്ങള്‍ക്കാണ് പ്രകാശം പകരുന്നത്. 

2015ഓടെ യുഎഇയുടെ 44 ശതമാനം ഊര്‍ജ്ജ ആവശ്യകതയും ക്ലീന്‍ എനര്‍ജിയിലൂടെ സഫലമാക്കാനാണ് പദ്ധതി. സോളാര്‍ എനര്‍ജിയാണ് ഭാവി എന്ന നിലയിലാണ് തങ്ങള്‍ കാണുന്നതെന്ന് പ്രൊകട് അധികൃതര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com