മാസ്ക് ധരിച്ചില്ല, പ്രവാസിക്ക് മൂന്ന് മാസം തടവും നാടുകടത്തലും

മൂന്നുമാസം തടവും ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തലുമാണ് കോടതി വിധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മസ്‌കറ്റ്: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതിരുന്ന പ്രവാസിക്ക് ഒമാനിൽ തടവുശിക്ഷയും നാടുകടത്തലും. വടക്കൻ ശർഖിയയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നുമാസം തടവും ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തലുമാണ് കോടതി വിധിയിൽ പറയുന്നത്. 

ബംഗ്ലാദേശ് സ്വദേശിയാണ് ശിക്ഷാനടപടിക്ക് വിധേയനായത്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നതും സംഘംചേരൽ പാടില്ലെന്നതും രാജ്യത്ത് കർശനമാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുമെന്നാണ് സുപ്രീം കമ്മറ്റി അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com