കൊടും തണുപ്പില്‍ തോളോടു തോള്‍ ചേര്‍ന്നു, ഐക്യത്തോടെ കെ2 കൊടുമുടി കീഴടക്കി നേപ്പാളി സംഘം (വീഡിയോ)

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കൊടുമുടിയായ കാറക്കോറം നിരയിലെ കെ2 (k2) നേപ്പാളി സംഘം കീഴടക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കാറക്കോറം നിരയിലെ കെ2 കൊടുമുടിയുടെ മുകളില്‍ എത്തിയ നേപ്പാളി സംഘം
കാറക്കോറം നിരയിലെ കെ2 കൊടുമുടിയുടെ മുകളില്‍ എത്തിയ നേപ്പാളി സംഘം

ന്യൂഡല്‍ഹി: ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കൊടുമുടിയായ കാറക്കോറം നിരയിലെ കെ2 (k2) നേപ്പാളി സംഘം കീഴടക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശൈത്യകാലത്താണ് ഈ നേട്ടം എന്നത് കൊടുമുടിയുടെ മുകളില്‍ എത്തിയതിന്റെ മധുരം വര്‍ധിപ്പിക്കുന്നു. ശൈത്യകാലത്ത് കൊടുമുടിയുടെ മുകളില്‍ എത്തുക എന്നത് ഏറെ ദുഷ്‌കരമാണ്. ജീവന്‍ പോലും അപകടപ്പെടാമെന്ന അവസ്ഥയിലാണ് ഇവരുടെ നേട്ടം.

നേപ്പാളി വംശജനും ബ്രിട്ടീഷ് സേനയിലെ മുന്‍ പട്ടാളക്കാരനുമായ നിര്‍മല്‍ പൂര്‍ജയാണ് വീഡിയോ പങ്കുവെച്ചത്. ജനുവരി 16ന് കൊടുമുടി കീഴടക്കാന്‍ പുറപ്പെട്ട രണ്ട് നേപ്പാളി സംഘത്തിലെ ഒന്നുമായി ചേര്‍ന്നാണ് നേട്ടം സ്വന്തമാക്കിയതെന്ന് നിര്‍മല്‍ പൂര്‍ജ വ്യക്തമാക്കി. കൊടുമുടിയുടെ മുകളില്‍ എത്തുന്നതിന് പത്തുമീറ്റര്‍ അകലെവച്ചാണ് സംഘവുമായി ഒത്തുചേര്‍ന്നതെന്ന് നിര്‍മല്‍ പൂര്‍ജ വിവരിക്കുന്നു. ഇവിടെ നിന്ന് ഒരു വ്യക്തിയല്ല, നേപ്പാളി എന്ന ചിന്തയോടെയാണ്് കൊടുമുടിയുടെ മുകളില്‍ എത്തിയതെന്ന് നിര്‍മല്‍ പൂര്‍ജ പറയുന്നു. നേപ്പാള്‍ ദേശീയ പതാകയേന്തിയും ദേശീയ ഗാനം ആലപിച്ചുമായിരുന്നു ചരിത്രനേട്ടമെന്നും നിര്‍മല്‍ പൂര്‍ജ പറയുന്നു. 

'വ്യക്തിഗത അജന്‍ഡകള്‍ക്ക് പ്രാധാന്യമില്ല. ഐക്യത്തിനാണ് മുന്‍ഗണന. നേപ്പാളി സംഘം യോജിപ്പോടെ നേട്ടം സ്വന്തമാക്കി. തോളോട് തോള്‍ ചേര്‍ന്നാണ് നേട്ടം സ്വന്തമാക്കിയത്. ഒരുമിച്ച് പോകുന്നതിനിടെ നേപ്പാളി ദേശീയ ഗാനം ആലപിച്ചു' - നിര്‍മല്‍ പൂര്‍ജ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com