കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് പൊലീസ് കാര്‍, വിഡിയോ പ്രചരിച്ചതിന് പിന്നാലെ അന്വേഷണം 

ടക്കോമ പൊലീസിന്റെ വാഹനമാണ് നടപ്പാതയിലൂടെ നടന്നുപോയവരെ ഇടിച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

വാഷിങ്ടണ്‍: കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് പൊലീസ് കാര്‍ പാഞ്ഞ സംഭവത്തില്‍ അന്വേഷണം. ടക്കോമ പൊലീസിന്റെ വാഹനമാണ് നടപാതയിലൂടെ പോയവരെ ഇടിച്ചത്. ഇതിന്റെ വിഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസുകാരനെതിരെ അന്വേഷണം ആരംഭിച്ചത്. 

പ്രാദേശിക സമയം വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ആളുകളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ഇന്റര്‍സെക്ഷനില്‍ നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് തടസ്സമുണ്ടാക്കുന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസുകാരന്‍ സ്ഥലത്തെത്തിയത്. എന്നാല്‍ ആളുകള്‍ ചേര്‍ന്ന് പൊലീസ് വാഹനത്തിന് ചുറ്റും കൂടി. ഈ സമയം പലരും വണ്ടിയുടെ ചില്ലിലും ലൈറ്റിലുമൊക്കെ അടിച്ച് ബഹളമുണ്ടാക്കി. സ്വന്തം സുരക്ഷയെ കരുതിയാണ് ഉദ്യോഗസ്ഥന്‍ വണ്ടി മുന്നോട്ടെടുത്തതെന്നും ഈ സമയം കുറച്ച് ആളുകളെ വാഹനം തട്ടിയെന്നുമാണ് പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. 

അഞ്ചോളം ആളുകളെ ഇടിച്ചിട്ട ശേഷമാണ് കാര്‍ നിരത്തിലേക്ക് തിരിച്ചിറങ്ങിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com