ലോകത്തെ ഏറ്റവും തിരക്കേറിയ വ്യോമപാത അടച്ചു; യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുകെ 

ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ്-ലണ്ടൻ സർവീസുകൾ നിർത്തലാകും
ഫയൽ ചിത്രം
ഫയൽ ചിത്രം

ലണ്ടൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ - യുകെ യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. യുഎഇയിൽ അടുത്തിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് യുകെ വിമാനവിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ്-ലണ്ടൻ സർവീസുകൾ നിർത്തലാകും. യുഎഇയെ കൂടാതെ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളേയും കോവിഡ് യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയതായി ബ്രട്ടീഷ് അധികൃതർ അറിയിച്ചു. 

വിലക്കനുസരിച്ച് ഇന്നുമുതലുള്ള (വെള്ളി) എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കിയിട്ടുണ്ടെന്ന് എമിറേറ്റ്‌സടക്കമുള്ള വിമാനകമ്പനികൾ അറിയിച്ചു.യുഎഇയിലുള്ള ബ്രിട്ടീഷ് പൗരൻമാർക്ക് മറ്റു രാജ്യങ്ങൾ വഴി യുകെയിലേക്ക് പ്രവേശിക്കാൻ അവസരമുണ്ട്. രാജ്യത്തെത്തിയാൽ ഇവർ പത്ത് ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീൻ പൂർത്തിയാക്കണം.

യാത്രാനിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് യാത്രക്കാരുടെ സന്ദർശക വിസ സൗജന്യമായി തന്നെ നീട്ടി നൽകുമെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com