'മുട്ടാന്‍ നില്‍ക്കണ്ട, ചോരവീഴും': കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ ചൈനീസ് പ്രസിഡന്റ് 

ചൈനയെ ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മുന്നറിയിപ്പ്
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്

ബീജിംഗ്: ചൈനയെ ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മുന്നറിയിപ്പ്. തിരിച്ചുപോകാന്‍ കഴിയാത്ത ചരിത്രഗതിയിലാണ് രാജ്യം. ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ലോകോത്തര നിലവാരത്തിലേക്ക് സൈന്യത്തെ പരിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ത്യാഗപൂര്‍ണ പ്രവര്‍ത്തനം കാഴ്ചവെച്ച മുതിര്‍ന്നവരെ ഷി ജിന്‍പിങ് ആദരിച്ചു.ചൈനയെ ഭയപ്പെടുത്താമെന്ന മോഹം അവസാനിച്ചു. ദേശീയമായ ഊര്‍ജ്ജം കൈവരിച്ച ഒരു ജനതയാക്കി മാറ്റുന്നതില്‍ പാര്‍ട്ടി വലിയ സംഭാവനയാണ് നല്‍കിയത്. ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. ലോക വികസനത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ രാജ്യത്ത് കൊണ്ടുവന്നു. രാജ്യത്തിന് ലഭിച്ച ഊര്‍ജ്ജം തിരിച്ചുപോകാന്‍ കഴിയാത്ത ചരിത്രഗതിയിലേക്കുള്ള വഴിയാണ് തുറന്നിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ലോകോത്തര നിലവാരമുള്ള സൈന്യത്തെ സൃഷ്ടിക്കുന്നതിനുള്ള ശ്രമമങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. വൈദേശിക ശക്തികള്‍ക്ക് ഭീഷണിപ്പെടുത്താനോ അടിച്ചമര്‍ത്താനോ കഴിയുന്ന ഒരു സാഹചര്യവും അനുവദിക്കില്ല. ആരെങ്കിലും അതിന് ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.സ്വയംഭരണവകാശമുള്ള തായ് വാനെ സൂചിപ്പിച്ച് മാതൃരാജ്യത്തിലേക്കുള്ള സമ്പൂര്‍ണ കൂടിച്ചേരലാണ് ലക്ഷ്യമെന്നും ഷി ജിന്‍പിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com