മലമുകളിൽ നിന്നു സർവതും തകർത്തെറിഞ്ഞ് കുത്തിയൊലിച്ച് ചെളി; ജപ്പാനിൽ ഉരുൾപ്പൊട്ടൽ; ഭയാനക ദൃശ്യം

മലമുകളിൽ നിന്നു സർവതും തകർത്തെറിഞ്ഞ് കുത്തിയൊലിച്ച് ചെളി; ജപ്പാനിൽ ഉരുൾപ്പൊട്ടൽ; ഭയാനക ദൃശ്യം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: ജപ്പാനിൽ കനത്ത നാശം വിതച്ച് ഉരുൾപ്പൊട്ടൽ. ജപ്പാനിലെ അടമിയിലാണ് വൻ നാശം തീർത്ത് ഉരുൾപ്പൊട്ടിയത്. മലമുകളിൽ നിന്നു കുത്തിയൊലിച്ചുവന്ന ചെളിയിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. 

വൻ ശബ്ദത്തോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രധാനമന്ത്രി യോഷിഹിദെ സുഗ രക്ഷാപ്രവർത്തനത്തിന് കർമ സേനയെ നിയോഗിച്ചു.

ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. കണാതായവർക്കായി തിരച്ചിൽ ഊർജിതമാക്കി. പ്രദേശിക സമയം 10.30നാണ് ഉരുൾപൊട്ടിയത്. മഴക്കാലത്ത് ജപ്പാനിൽ ഇടയ്ക്കിടെ ഉരുൾപൊട്ടലുണ്ടാകാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com