ലൈംഗിക ബന്ധത്തിനിടെ 40കാരന്റെ ജനനേന്ദ്രിയം നടുവെ ഒടിഞ്ഞു; മെഡിക്കൽ ചരിത്രത്തിൽ ആദ്യം 

ലൈംഗിക ബന്ധത്തിനിടെ 40കാരന്റെ ജനനേന്ദ്രിയം നടുവെ ഒടിഞ്ഞു; മെഡിക്കൽ ചരിത്രത്തിൽ ആദ്യം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലണ്ടൻ: ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം നടുവെ ഒടിഞ്ഞു. ബ്രിട്ടനിലാണ് സംഭവം. മെഡിക്കൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു അപകടമുണ്ടാകുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടി. ബ്രിട്ടൻ സ്വദേശിയായ 40-കാരനാണ് ലൈംഗിക ബന്ധത്തിനിടെ അപകടമുണ്ടായത്. ജനനേന്ദ്രിയത്തിന് ഇത്തരത്തിൽ പരിക്കേൽക്കുന്ന ആദ്യ സംഭവമാണിതെന്ന് ബ്രിട്ടനിലെ ഡോക്ടർമാർ പറയുന്നു.

ബ്രിട്ടീഷ് മെഡിക്കൽ ജേർണലിലാണ് (ബിഎംജെ) ഈ കേസ് സ്റ്റഡി വിശദീകരിച്ചിരിക്കുന്നത്. പങ്കാളിയുടെ യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്തു വെച്ചാണ് ജനനേന്ദ്രിയത്തിന് ഒടിവ് സംഭവിച്ചത്. ഒടിവ് സംഭവിച്ചപ്പോൾ രോഗി ഒരു ശബ്ദം പോലും കേട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഒടിവ് സംഭവിച്ചതിന് പിന്നാലെ ഉദ്ധാരണം ക്രമേണ കുറഞ്ഞു വന്നു. പിന്നീട് ജനനേന്ദ്രിയം വീർക്കാനും തുടങ്ങി. ആശുപത്രിയിലെത്തി എംആർഐ സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ജനനേന്ദ്രിയത്തിൽ മൂന്ന് സെന്റിമീറ്റർ നീളത്തിൽ പിളർപ്പുണ്ടായതായി കണ്ടെത്തിയത്. തുടർന്ന് രോഗിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 

ജനനേന്ദ്രിയത്തിൽ എല്ലുകളൊന്നുമില്ലെങ്കിലും ഉദ്ധാരണ കലയ്ക്ക് (erectile tissue) ചുറ്റുമുള്ള സംരക്ഷക പാളി അസാധാരണമായ രീതിയിൽ വളയുകയോ മറ്റോ ചെയ്യുമ്പോളാണ് ജനനേന്ദ്രിയത്തിന് ഒടിവ് സംഭവിക്കുന്നത്. എന്നാൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഇത്തരം കേസുകളിൽ ഒടിവുകളെല്ലാം വിലങ്ങനെയാണ്‌ സംഭവിച്ചിരുന്നത്. ഇങ്ങനെ ഒടിവ് സംഭവിക്കുമ്പോൾ ശബ്ദം കേൾക്കുന്നതും പെട്ടെന്ന് തന്നെ ഉദ്ധാരണം നഷ്ടപ്പെടുന്നതും സാധാരണമാണ്. എന്നാൽ 40കാരന്റെ കേസിൽ ഇതൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

എന്തായാലും പരിക്കേറ്റ് ആറ് മാസത്തിന് ശേഷം 40-കാരന് വീണ്ടും ലൈംഗികബന്ധത്തിലേർപ്പെടാൻ കഴിഞ്ഞെന്നാണ് കേസ് സ്റ്റഡിയിൽ പറയുന്നത്. മുൻപുള്ളതു പോലെ ഉദ്ധാരണം ലഭിച്ചെന്നും പ്രത്യക്ഷമായ പാടുകളോ ജനനേന്ദ്രിയത്തിന് വളവോ ഉണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ട്. 

ജനനേന്ദ്രിയത്തിന് ഒടിവ് സംഭവിക്കുന്ന കേസുകളിൽ 88.5 ശതമാനവും ലൈംഗിക ബന്ധത്തിനിടെ സംഭവിക്കുന്നതാണെന്നാണ് യൂറോജിസ്റ്റുകൾ പറയുന്നത്. ഇതിനുപുറമേ സ്വയംഭോഗം ചെയ്യുന്നതിനിടെയോ ചില ഉറക്കരീതികൾ കാരണമോ ഒടിവ് സംഭവിക്കാമെന്നും ആരോ​ഗ്യ വി​ദ​​ഗ്ധർ വ്യക്തമാക്കി.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com