താലിബാന്‍ ശക്തിപ്രാപിക്കുന്നു; അഫ്ഗാനില്‍ നിന്ന് ഉദ്യോഗസ്ഥരെയും പൗരന്‍മാരെയും ഒഴിപ്പിക്കാന്‍ ഇന്ത്യയുടെ നീക്കം

അഫ്ഗാനിസ്ഥാനില്‍ നിന്ന് പൗരന്‍മാരെ തിരികെയെത്തിക്കാന്‍ ഒരുങ്ങി ഇന്ത്യ
ചിത്രം: എ പി
ചിത്രം: എ പി


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് പൗരന്‍മാരെ തിരികെയെത്തിക്കാന്‍ ഒരുങ്ങി ഇന്ത്യ. താലിബന്‍ ആക്രമണങ്ങള്‍ ശക്തമാകുമെന്ന സൂചയ്ക്ക് പിന്നാലെയാണ് കാബൂളിലെയും മറ്റു നഗങ്ങളിലെയും ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും പൗരന്‍മാരെയും ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 

കാബൂള്‍, കാണ്ഡഹാര്‍, മസര്‍-ഇ-ഷരീഫ് എന്നീ പ്രദേശങ്ങളിലുള്ള ഉദ്യോഗസ്ഥരെയും ഇന്ത്യക്കാരെയും തിരികെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എംബസികളുടെയും മറ്റും പ്രവര്‍ത്തനം ദുഷ്‌കരമാകുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പോലും ഈ മേഖലകളില്‍ നിന്ന് പലായനം ചെയ്യുന്നതായാണ് സൂചന. 

അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്‍മാറ്റ പ്രഖ്യാപനത്തിന് പിന്നാലെ, സമാധാന നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും താലിബാന്‍ തങ്ങളുടെ സ്വാധീനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച വിവരങ്ങളും പുറത്തുവരുന്നുണ്ട്. 

കാബുളില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ എംബസിക്കൊപ്പം ഇന്ത്യയ്ക്ക് അഫ്ഗാനില്‍ നാല് കോണ്‍സുലേറ്റുകള്‍ കൂടിയുണ്ട്. ജലാലാബാദിലെയും ഹൈറത്തിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com