വാക്‌സിന്‍ എടുത്തവരും ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക; പഠനറിപ്പോര്‍ട്ട് 

ഓരോ ദിവസം കഴിയുന്തോറും കോവിഡിന്റെ പുതിയ രോഗലക്ഷണങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലണ്ടന്‍: ലോകം കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും വാക്‌സിന്‍ കവചം എത്തിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ്. കോടികണക്കിന് ആളുകള്‍ ഇതിനോടകം തന്നെ വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും കോവിഡിന്റെ പുതിയ രോഗലക്ഷണങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇത് കോവിഡ് തിരിച്ചറിയുന്നതില്‍ ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ട്. ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിച്ചവരിലും അല്ലാത്തവരിലും പൊതുവായി കാണുന്ന ലക്ഷണങ്ങള്‍ സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ബ്രിട്ടന്‍ കേന്ദ്രമായുള്ള സ്ഥാപനം.

രണ്ടു വാക്‌സിനും സ്വീകരിച്ചവര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ തലവേദന, മൂക്കൊലിപ്പ്, തുമ്മല്‍, തൊണ്ടവേദന, മണം നഷ്ടപ്പെടല്‍ എന്നി ലക്ഷണങ്ങളാണ് പൊതുവായി കണ്ടുവരുന്നതെന്ന് കോവിഡ് രോഗലക്ഷണങ്ങള്‍ സംബന്ധിച്ച സോ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡിന്റെ തുടക്കത്തില്‍ ഈ ലക്ഷണങ്ങളാണ് രോഗ സ്ഥിരീകരണത്തിന് പൊതുവായി മാനദണ്ഡമായി സ്വീകരിച്ചിരുന്നത്. രണ്ടു വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രോഗം ഗുരുതരമാകുന്നില്ലെന്നും എളുപ്പം അസുഖം ഭേദമാകുന്നതായും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഈ അഞ്ചുലക്ഷണങ്ങളാണ് രണ്ടു വാക്‌സിനും സ്വീകരിച്ചവരുടെ പട്ടികയില്‍ ആദ്യം ഇടംപിടിച്ചിരിക്കുന്നത്. ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട്, പനി എന്നിവയും പട്ടികയിലുണ്ട്. ഇവ യഥാക്രമം പട്ടികയില്‍ 29, 12 എന്നി ക്രമത്തിലാണ്. ഒരു ഡോസ് മാത്രം എടുത്തവരിലും പൊതുവായി കാണുന്നത് മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ ആദ്യ അഞ്ചുലക്ഷണങ്ങളില്‍ അവസാനത്തേതില്‍ മാറ്റമുണ്ട്.  രണ്ടു വാക്‌സിന്‍ സ്വീകരിച്ചവരില്‍ അഞ്ചാമത്തെ സ്ഥാനത്ത് മണം നഷ്ടപ്പെടലാണ്. എന്നാല്‍ ഒരു ഡോസ്് മാത്രം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ ചുമ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചുമയാണ് അഞ്ചാം സ്ഥാനത്ത്. തുമ്മലിലും തൊണ്ടവേദനയിലും സ്ഥാനമാറ്റമുണ്ട്. രണ്ടു വാക്‌സിന്‍ ്‌സ്വീകരിച്ചവരില്‍ തൊണ്ടവേദനയും തുമ്മലും യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്. എന്നാല്‍ ഒരു വാക്‌സിന്‍ മാത്രം സ്വീകരിച്ചവരില്‍ ഇത് പരസ്പരം മാറും.

ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവര്‍ക്ക് ആദ്യ അഞ്ചുലക്ഷണങ്ങളില്‍ പനിയും ഉള്‍പ്പെടുന്നുണ്ട്. പനിയും കടുത്ത ചുമയും തലവേദനയും തൊണ്ടവേദനയും മൂക്കൊലിപ്പുമാണ് മറ്റു ലക്ഷണങ്ങള്‍. മണം നഷ്ടപ്പെടല്‍ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.പട്ടികയില്‍ 30-ാം സ്ഥാനത്താണ് ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com