ലോസ് ആഞ്ചലസ് മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യൻ അംബാസഡറാക്കാൻ ബൈഡൻ 

സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഗാർസെറ്റി കെന്നത്ത് ജസ്റ്ററിന് പകരമായി ഇന്ത്യയിലെത്തും
എറിക് ഗാർസെറ്റി/ചിത്രം: എഎഫ്പി
എറിക് ഗാർസെറ്റി/ചിത്രം: എഎഫ്പി

വാഷിങ്ടൺ: ലോസ് ആഞ്ചലസ് മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യയിലെ യുഎസ് അംബാസഡറായി നാമനിർദേശം ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഗാർസെറ്റി(50) കെന്നത്ത് ജസ്റ്ററിന് പകരമായി ഇന്ത്യയിലെത്തും. ഇദ്ദേഹത്തിനൊപ്പം മൊണോക്കയിലേക്ക് ഡെനിസ് കാമ്പെൽ ബാവറിനേയും ബംഗ്ലാദേശിലേക്ക് പീറ്റർ ഡി ഹാസിനേയും ചിലിയിലേക്ക് ബെർണാഡെറ്റ് എം മീഹാനേയും സ്ഥാനപതികളായി നാമനിർദേശം ചെയ്തിട്ടുണ്ട്.

ജസ്റ്ററിനെ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ വിശിഷ്ട അംഗമായി ഈ ആഴ്ച ആദ്യം നിയമിച്ചിരുന്നു. 2013 മുതൽ ലോസ് ആഞ്ചലിസ് നഗരത്തിന്റെ മേയറായ എറിക് 12 വർഷത്തോളം കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ ആറ് വർഷത്തോളം കൗൺസിൽ പ്രസിഡന്റുമായിരുന്നു.

40 യുഎസ് മേയർമാരെ കൂട്ടുപിടിച്ച് പാരീസ് കാലാവസ്ഥാ ഉടമ്പടി നടപ്പാക്കണമെന്ന് ഗാർസെറ്റി ആവശ്യപ്പെട്ടിരുന്നു. 97 നഗരങ്ങൾ ചേർന്ന സി40 സിറ്റീസിന്റെ ചെയർമാനാണ് നിലവിൽ അദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com