പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കഞ്ചാവ് പൊതി വിഴുങ്ങി, ഡ്രൈവറുടെ 'മരണവെപ്രാളം'; രക്ഷിച്ച് പൊലീസ് (വീഡിയോ)

അമേരിക്കയില്‍ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കഞ്ചാവ് പൊതി വിഴുങ്ങി കാര്‍ ഡ്രൈവര്‍
കഞ്ചാവ് പൊതി വിഴുങ്ങിയ ഡ്രൈവര്‍ക്ക് പ്രഥമ ശ്രൂശ്രൂഷ നല്‍കുന്നു
കഞ്ചാവ് പൊതി വിഴുങ്ങിയ ഡ്രൈവര്‍ക്ക് പ്രഥമ ശ്രൂശ്രൂഷ നല്‍കുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കഞ്ചാവ് പൊതി വിഴുങ്ങി കാര്‍ ഡ്രൈവര്‍.  കഞ്ചാവ് പൊതി വിഴുങ്ങിയതിനെ തുടര്‍ന്ന് ശ്വാസംമുട്ട് അനുഭവപ്പെട്ട് മരണവെപ്രാളം കാണിച്ച ഡ്രൈവര്‍ക്ക് പ്രഥമ ശ്രൂശ്രൂഷ നല്‍കി ഹൈവേ പൊലീസ് രക്ഷിച്ചു. 

ഓഹിയോവിലാണ് സംഭവം. കഞ്ചാവ് പൊതി അനധികൃതമായി കടത്തുന്നതിനിടെയാണ് പൊലീസ് പരിശോധന കണ്ടത്. പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ഡ്രൈവര്‍ കഞ്ചാവ് പൊതി വിഴുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിശോധനയുടെ ഭാഗമായി ഓഹിയോ പൊലീസ് കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് പരിശോധനയ്ക്കിടെ ഡ്രൈവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ എന്താണ് വിഴുങ്ങിയതെന്ന് ചോദിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ സത്യം പറയുകയായിരുന്നു. കഞ്ചാവ് പൊതി വിഴുങ്ങിയതിനെ തുടര്‍ന്ന് ശ്വാസംമുട്ട് അനുഭവപ്പെട്ട് മരണവെപ്രാളം കാണിച്ച ഡ്രൈവര്‍ക്ക് പ്രഥമ ശ്രൂശ്രൂഷ നല്‍കി. ഡയഫ്രത്തിന് താഴെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി ബാഹ്യവസ്തുവിനെ പുറത്തെടുക്കുന്ന ശ്രൂശ്രൂഷ രീതിയാണ് സ്വീകരിച്ചത്. കാറിന്റെ ഡാഷ്‌ബോര്‍ഡിലുള്ള ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com