പാകിസ്ഥാനില്‍ ഭീകരാക്രമണം; ചൈനീസ് എന്‍ജിനീയര്‍മാരെ ലക്ഷ്യമിട്ട് ബസില്‍ സ്‌ഫോടനം; 13 മരണം

പാകിസ്ഥാനില്‍ ഭീകരാക്രമണം; ചൈനീസ് എന്‍ജിനീയര്‍മാരെ ലക്ഷ്യമിട്ട് ബസില്‍ സ്‌ഫോടനം; 13 മരണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: ചൈനീസ് എന്‍ജിനീയര്‍മാരും പാക് സൈനികരും യാത്ര ചെയ്ത ബസിനെ ലക്ഷ്യമിട്ട് വന്‍ ഭീകരാക്രമണം. വടക്കന്‍ പാകിസ്ഥാനിലാണ് വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന ഒന്‍പത് ചൈനീസ് എന്‍ജിനീയര്‍മാരടക്കമാണ് മരിച്ചത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
 
ദാസു ഡാമില്‍ ജോലി ചെയ്യുന്ന ചൈനീസ് എഞ്ചിനീയര്‍മാരുമായാണ് ബസ് സഞ്ചരിച്ചത്. 30 ഓളം എന്‍ജിനീയര്‍മാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 
 
അപ്പര്‍ കോഹിസ്ഥാനില്‍ വച്ചാണ് സ്ഫോടനമുണ്ടായത്. എന്‍ജിനീയര്‍മാര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് അര്‍ദ്ധ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. സ്ഫോടന വസ്തു ബസിനുള്ളിലായിരുന്നോ റോഡിലായിരുന്നോ എന്നത് വ്യക്തമല്ല. 
 
സ്ഫോടനത്തെ തുടര്‍ന്ന് ബസ് മലക്കം മറിഞ്ഞ് പതിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരു ചൈനീസ് എന്‍ജിനീയറേയും സുരക്ഷാ ഉദ്യോഗസ്ഥനേയും കാണാതായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com