പത്ത് ദിവസമായി നിർത്താതെ ഇക്കിൾ, ബ്രസീൽ പ്രസിഡന്റിന് ശസ്ത്രക്രിയ പരി​ഗണനയിൽ

കുടലിലെ തടസ്സമാണ് 24 മണിക്കൂറുള്ള ഇക്കിളിനു കാരണമെന്നാണ് നി​ഗമനം
ജൈർ ബൊൽസൊനാരോ
ജൈർ ബൊൽസൊനാരോ

റിയോ ഡി ജനീറോ; കഴിഞ്ഞ പത്ത് ദിവസമായി നിർത്താതെയുള്ള ഇക്കിളിൽ കഷ്ടപ്പെടുകയാണ് ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ. സാവോ പോളോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഇക്കിൾ അവസാനിപ്പിക്കാൻ ശസ്ത്രക്രിയ പരി​ഗണനയിലാണ്. കുടലിലെ തടസ്സമാണ് 24 മണിക്കൂറുള്ള ഇക്കിളിനു കാരണമെന്നാണ് നി​ഗമനം. സാധാരണ നല്‍കുന്ന ചികിത്സ നല്‍കിയിട്ടും അസുഖം ഭേതമാക്കാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആലോചിക്കുന്നത്. 

ജൂലൈ മൂന്നിന് നടന്ന ഡെന്റല്‍ ഇംപ്ലാന്റേഷന് ശേഷമാണ് തനിക്ക് ഇക്കിള്‍ പ്രശ്‌നം വന്നതെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു. ബ്രസീലിയയിലെ മിലിട്ടറി ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. പിന്നീട് സാവോപോളെയിലേക്ക് മാറ്റി. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനമെടുക്കും. 

3 വർഷം മുൻപ്, പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വയറ്റിൽ ഗുരുതരമായി കുത്തേറ്റതിനു ശേഷം ഒട്ടേറെ ശസ്ത്രക്രിയകൾക്കു വിധേയനായിട്ടുള്ള ബൊൽസൊനാരോയ്ക്ക് അനുബന്ധ പ്രശ്നങ്ങൾ വിട്ടുമാറാതെയുണ്ട്. അന്ന് കുടലിൽ ശസ്ത്രക്രിയ നടത്തിയ സർജനാണു പ്രസിഡന്റിനെ സാവോ പോളോയിലെ ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com