ജര്‍മ്മനിയിലുണ്ടായ പ്രളയം
ജര്‍മ്മനിയിലുണ്ടായ പ്രളയം

യൂറോപ്പില്‍ നാശം വിതച്ച് പ്രളയം; മരണം 90 കടന്നു; ജര്‍മ്മനിയില്‍ 1300 പേരെ കാണാതായി

ജര്‍മ്മന്‍ സ്‌റ്റേറ്റുകളായ റിനേലാന്‍ഡ്പാലറ്റിനേറ്റ്, നോര്‍ത്ത് റിനേവെസ്റ്റ്ഫാലിയ എന്നിവടങ്ങളില്‍ പ്രളയം കൂടുതല്‍ ബാധിച്ചത്

ബെര്‍ലിന്‍: ജര്‍മ്മനിയിലും ബെല്‍ജിയത്തിലും ഉണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 90 കടന്നു. കാണാതായ നൂറ് കണക്കിനാളുകള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ജര്‍മ്മന്‍ സ്‌റ്റേറ്റുകളായ റിനേലാന്‍ഡ്പാലറ്റിനേറ്റ്, നോര്‍ത്ത് റിനേവെസ്റ്റ്ഫാലിയ എന്നിവടങ്ങളില്‍ പ്രളയം കൂടുതല്‍ ബാധിച്ചത്. രണ്ടിടത്തുമായി 80ലേറെപ്പേരാണ് മരിച്ചത്. ഇതില്‍ നിരവധി ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡുകളും ഫോണ്‍ കണക്ഷനുകളും തടസപ്പെട്ടിരിക്കുകയാണ്. ജര്‍മ്മനിയില്‍ 1300 ഓളം പേരെ കാണാതായി അധികൃതര്‍ പറഞ്ഞു.

ബെല്‍ജിയത്തില്‍ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 5 പേരെ കാണാതായതായും അധികൃതര്‍ വ്യക്തമാക്കി. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകയാണ്. റോഡും നദിയും അരുവികളും, ചെറുതോടുകളും എല്ലാം ഇപ്പോള്‍ ഒരുപോലെ ജലനിബിഢമാണ്. കുത്തൊഴിക്കില്‍ നിരവധി കാറുകളും വീടുകളും ഒലിച്ചുപോയി. 

മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കളെ ആശ്വസിപ്പിച്ചുകൊണ്ട് ചാന്‍സലര്‍ മെര്‍ക്കല്‍ അനുശോചനം അറിയിച്ചു. അപ്രതീക്ഷിത ദുരന്തത്തില്‍ ഞെട്ടിപ്പോയി, വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ നിരവധി ആളുകള്‍ കഷ്ടപ്പെടേണ്ടി വരുന്നതായും സര്‍ക്കാര്‍ വക്താവ് സ്‌ററീഫന്‍ സൈബര്‍ട്ടിന്റെ ട്വീറ്റില്‍ മെര്‍ക്കല്‍ പറഞ്ഞു. കാണാതായവരുടെയും ബന്ധുക്കളുടെയും അനുശോചനം അറിയിക്കുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നിരവധി അശ്രാന്ത സഹായികള്‍ക്കും അടിയന്തിര സേവനങ്ങള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

കടുത്ത മഴയും കൊടുങ്കാറ്റും ഈ ആഴ്ച ജര്‍മ്മനിയെ ബാധിക്കുമെന്ന് നേരത്തെ കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നു. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്ക സാധ്യത പ്രാദേശികമായി വളരുകയാണന്ന് ജര്‍മ്മന്‍ കലാവസ്ഥാ സര്‍വീസ് അറിയിച്ചു. കഴിഞ്ഞ 200 വര്‍ഷത്തിനിടെയാണ് കനത്ത മഴ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com