സൈബീരിയയില്‍ 13 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അപ്രത്യക്ഷമായി; റഷ്യയില്‍ വീണ്ടും ഞെട്ടല്‍

ഒരാഴ്ച മുന്‍പ് വിമാനം തകര്‍ന്ന് 28 യാത്രക്കാര്‍ മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് റഷ്യയില്‍ സമാനമായ മറ്റൊരു സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മോസ്‌കോ: ഒരാഴ്ച മുന്‍പ് വിമാനം തകര്‍ന്ന് 28 യാത്രക്കാര്‍ മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് റഷ്യയില്‍ സമാനമായ മറ്റൊരു സംഭവം. 13 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 

വെള്ളിയാഴ്ചയാണ് സംഭവം. സൈബീരിയന്‍ മേഖലയിലാണ് വിമാനം അപ്രത്യക്ഷമായത്. എഎന്‍-28 പാസഞ്ചര്‍ വിമാനമാണ് 13 യാത്രക്കാരുമായി യാത്ര പുറപ്പെട്ടത്. 

വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ചില ന്യൂസ് ഏജന്‍സികള്‍ 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 17 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് ആര്‍ഐഎ നോവോസ്തി ഏജന്‍സി പറയുന്നത്. 

ഒരാഴ്ച മുന്‍പ് കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്‌ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍26 വിമാനം അപകടത്തില്‍പ്പെട്ടാണ് 28 പേര്‍ മരിച്ചത്. റണ്‍വെയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ കടല്‍ത്തിരത്തുനിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com