കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ മങ്കി ബി വൈറസ് ബാധിച്ച് മരണം ; രോഗബാധയുണ്ടായാല്‍ 80 ശതമാനം വരെ മരണസാധ്യത ; ആശങ്ക

തലകറക്കം, ഛര്‍ദ്ദി തുടങ്ങിയ അസുഖങ്ങളോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബെയ്ജിങ് : കൊറോണ വൈറസിന് പിന്നാലെ ആശങ്കയായി മങ്കി ബി വൈറസ് ബാധയും. ഈ വൈറസ് ബാധിച്ച് ചൈനയില്‍ ഒരാള്‍ മരിച്ചു. 53 വയസ്സുള്ള മൃഗഡോക്ടറാണ് മരിച്ചത്. ഇതാദ്യമായാണ് മനുഷ്യനില്‍ മങ്കി ബി വൈറസ് ബാധയേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

തലകറക്കം, ഛര്‍ദ്ദി തുടങ്ങിയ അസുഖങ്ങളോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പല ആശുപത്രികളില്‍ ചികില്‍സ നല്‍കിയെങ്കിലും മെയ് 27 ന് ഇയാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 

ഇയാള്‍ മാര്‍ച്ച് മാസത്തില്‍ രണ്ട് കുരങ്ങന്മാരെ പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 1933 ലാണ് ആദ്യമായി മങ്കി ബി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു ലബോറട്ടറി ജീവനക്കാരനെ കുരങ്ങ് കടിക്കുകയായിരുന്നു. 

ഉടന്‍ തന്നെ ചികില്‍സ നല്‍കിയതിലൂടെ ഇയാള്‍ രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് ജ്വരസന്നി അടക്കമുള്ള മറ്റ് അസുഖങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ഇയാള്‍ അസുഖം മൂര്‍ച്ഛിച്ച് മരിച്ചു. 

നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ, ശരീരസ്രവം വഴിയോ ഈ വൈറസ് പകരാം. നേരിട്ട് നാഡീവ്യൂഹത്തെ ബാധിക്കുന്ന വൈറസ് ബാധ മൂലം 70 മുതല്‍ 80 ശതമാനം വരെ മരണസാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com