ഹജ്ജ് തീര്‍ഥാടനം : കല്ലേറ് കര്‍മം ഇന്ന് 

ബലി, തലമുണ്ഡനം, മക്കയില്‍ചെന്ന് ത്വവാഫ് കര്‍മം എന്നിവയും നിര്‍വഹിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മക്ക: ഹജ്ജ് തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള കല്ലേറ് കര്‍മം ഇന്ന് നടക്കും. ഒന്നാംദിനത്തില്‍ ജംറയിലെ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അഖ്ബയിലാണ് കല്ലേറ് കര്‍മം നടത്തുക. ഏഴു കല്ലുകള്‍ വീതമാണ് ഹാജിമാര്‍ എറിയുക. തുടര്‍ന്ന് ബലി, തലമുണ്ഡനം, മക്കയില്‍ചെന്ന് ത്വവാഫ് കര്‍മം എന്നിവയും നിര്‍വഹിക്കും. 

ഹാജിമാര്‍ ഇന്ന് മിനയില്‍ തന്നെ തങ്ങും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മറ്റു മൂന്നുജംറകളില്‍ ഏഴു കല്ലുകള്‍ വീതവും എറിയും. തിങ്കളാഴ്ചയായിരുന്നു വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകരാണ് അറഫാ സംഗമത്തില്‍ പങ്കെടുത്തത്. 

കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെ മിനയില്‍ ഞായറാഴ്ച താമസിച്ചശേഷമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ എത്തിയത്. സൂര്യാസ്തമയത്തോടെ ഹാജിമാര്‍ അറഫയില്‍നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങി. മുസ്ദലിഫയില്‍ വെച്ചാണ് ഹാജിമാര്‍ മഗ്‌രിബ്, ഇഷാ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com