ഇന്ത്യന്‍ നടിമാരുടെ അശ്ലീലദൃശ്യങ്ങള്‍ തിരയുന്നതില്‍ മുന്നില്‍ പാകിസ്ഥാനികള്‍ ; റിപ്പോര്‍ട്ട്

കഴിഞ്ഞ രണ്ടു വര്‍ഷമായി ഹോട്ട്‌ഷോട്ട് വെബ് സീരീസ് കാണുന്നവരുടെ എണ്ണം കുത്തനെ കൂടി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ന്യൂഡല്‍ഹി : ഇന്ത്യന്‍ നടിമാരുടെ അശ്ലീലദൃശ്യങ്ങള്‍ തിരയുന്നതില്‍ മുന്നില്‍ പാകിസ്ഥാനികളെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശുകാരാണ് പട്ടികയിലുള്ള മറ്റൊരു രാജ്യം. കോവിഡ് മഹാമാരി കാരണം ലോക്ഡൗണ്‍ തുടങ്ങിയതോടെ ഇത്തരം വിഡിയോകളുടെ പ്രചാരം കൂടുകയും കാണുന്നവരുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്തുവെന്ന് ഗൂഗിള്‍ സേര്‍ച്ചിങ് ഡേറ്റ വ്യക്തമാക്കുന്നു.

ഹോട്ട്‌ഷോട്ടിന് സമാനമായ നിരവധി അശ്ലീല വിഡിയോ വിതരണക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2019 ഓഗസ്റ്റ് മുതലാണ് ഹോട്ട്‌ഷോട്ട് ഗൂഗിളില്‍ സേര്‍ച്ചിങ് തുടങ്ങിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഹോട്ട്‌ഷോട്ട് വെബ് സീരീസ് കാണുന്നവരുടെ എണ്ണം കുത്തനെ കൂടി. ഇത്തരം വിഡിയോകളുടെ പരസ്യങ്ങള്‍ യുട്യൂബിലും ഫെയ്‌സ്ബുക്കിലും വ്യാപകമാണ്. പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരം അശ്ലീല വിഡിയോകള്‍ വ്യാപകമായി തിരയുന്നതും ആസ്വദിക്കുന്നതുമെന്ന് ഗൂഗിള്‍ സേര്‍ച്ചിങ് ഡേറ്റകളില്‍ സൂചിപ്പിക്കുന്നു.

അശ്ലീല വിഡിയോകള്‍ സ്ട്രീം ചെയ്തതിന് ഏക്താ കപൂറിന്റെ ആള്‍ട്ട് ബാലാജി ഉള്‍പ്പെടെ നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ നേരത്തെ മഹാരാഷ്ട്ര സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളായ എഎല്‍ടി ബാലാജി, ഹോട്ട്‌ഷോട്ട്, ഫ്‌ലിസ്‌മോവീസ്, ഫെനിയോ, കുക്കു, നിയോ ഫ്ലിക്സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്ലിക്സ്, പ്രൈംഫ്ലിക്സ്, വെറ്റ് ഫ്ലിക്സ്, പോര്‍ട്ടലുകളായ എക്‌സ്‌ വിഡിയോസ്, പോണ്‍ഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരുന്നത്. അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പേരില്‍ അശ്ലീല വിഡിയോ നിര്‍മിക്കുകയും വെബ്‌സീരീസ് എന്ന തലക്കെട്ടില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി മുംബൈ പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com