'സ്വാതന്ത്ര്യം വേണം'- കർശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം; ജനം തെരുവിൽ; ഓസ്ട്രേലിയ കലുഷിതം (വീഡിയോ)

സ്വാതന്ത്ര്യം വേണം- കർശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം; ജനം തെരുവിൽ; ഓസ്ട്രേലിയ കലുഷിതം (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: കോവിഡ് വ്യാപനത്തെ തുടർന്ന് ഓസ്‌ട്രേലിയയിൽ ഏർപ്പെടുത്തിയ കർശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം. ഓസ്ട്രേലിയയിലെ പ്രധാന ന​ഗരങ്ങളായ സിഡ്നിയിലും മെൽബണിലും ബ്രിസ്ബെയ്നിലുമടക്കം പതിനായിരക്കണക്കിന് ജനങ്ങളാണ് തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 57 പേരെ അറസ്റ്റ് ചെയ്തു. 

കോവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ചതിനെ തുടർന്നാണ് ഓസ്‌ട്രേലിയയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യമുയർത്തിയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. സിഡ്‌നിയിൽ റോഡുകൾ തടഞ്ഞാണ് പ്രതിഷേധം അരങ്ങേറിയത്. ഉദ്യോഗസ്ഥർക്ക് നേരെ കുപ്പിയേറുമുണ്ടായി.

അതേ സമയം രാജ്യത്ത് വാക്‌സിനേഷൻ നിരക്ക് വളരെ പിന്നിലാണ്. 14 ശതമാനത്തിൽ താഴെ പേർ മാത്രമാണ് ഇതുവരെ പ്രതിരോധ കുത്തിവെപ്പെടുത്തത്. സിഡ്‌നി നഗരം കഴിഞ്ഞ നാലാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. എന്നാൽ കോവിഡ് കേസുകളിൽ കുറവുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com