അലാസ്‌കയില്‍ ശക്തമായ ഭൂചലനം, 8.2 തീവ്രത ; സുനാമി മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2021 02:17 PM  |  

Last Updated: 29th July 2021 02:57 PM  |   A+A-   |  

alaska earth quake

ട്വിറ്റര്‍ ചിത്രം

 

വാഷിങ്ടണ്‍ :  അമേരിക്കയിലെ അലാസ്‌കയില്‍ ശക്തമായ ഭൂചലനം. റിക്ചര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെത്തുടര്‍ന്ന് അലാസ്‌കയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. 

അലാസ്‌കയിലെ പെരിവില്ലിയുടെ 91 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറിയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 

പലയിടത്തും കെട്ടിടങ്ങളും റോഡുകളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അടിയന്തര സംവിധാനങ്ങള്‍ സജ്ജമാക്കി നിര്‍ത്താന്‍ അലാസ്‌ക ഗവര്‍ണര്‍ മൈക് ഡണ്‍ലെവി നിര്‍ദേശിച്ചു.