വാക്സിൻ എടുത്തവർക്ക് ടൂറിസ്റ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കാം; ഞായറാഴ്ച മുതൽ അനുമതി 

വിദേശികൾക്കുള്ള മുഖീം പോർട്ടലിൽ വാക്‌സിനേഷൻ വിവരം രജിസ്റ്റർ ചെയ്താലാണ് അനുമതി ലഭിക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റിയാദ്: 17 മാസത്തിന് ശേഷം ടൂറിസ്റ്റ് വിസയിൽ സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി. ഓഗസ്റ്റ് ഒന്ന് മുതൽ അനുമതി പ്രാബല്യത്തിൽ വരുമെന്ന് സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്പിഎ അറിയിച്ചു. സൗദി അംഗീകരിച്ച കോവിഡ് വാക്‌സിനുകൾ ഏതെങ്കിലുമൊന്നിന്റെ നിശ്ചിത ഡോസ് കുത്തിവെപ്പെടുത്തവർക്കാണ് അനുമതി.

ഫൈസർ, ആസ്ട്രാ സെനക്ക (കോവിഷീൽഡ്), മോഡേണ എന്നിവയിൽ ഒന്നിന്റെ രണ്ട് ഡോസോ, ജോൺസൺ ആൻഡ്‌ ജോൺസെന്റ ഒരു ഡോസോ കുത്തിവെപ്പാണ് എടുക്കേണ്ടത്. വിദേശികൾക്കുള്ള മുഖീം പോർട്ടലിൽ വാക്‌സിനേഷൻ വിവരം രജിസ്റ്റർ ചെയ്താലാണ് അനുമതി ലഭിക്കുക. http://www.muqeem.sa എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവാണെന്ന റിപ്പോർട്ടും കൈയ്യിൽ കരുതണം.

മാനദണ്ഡങ്ങൾ പാലിച്ച് ടൂറിസ്റ്റ് വിസയിൽ സൗദിയിൽ എത്തുന്നവർക്ക് കോവിഡ് പ്രോട്ടാക്കോൾ പാലിച്ച് രാജ്യത്ത് എല്ലായിടവും സന്ദർശിക്കാനാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com