12-15 പ്രായക്കാരിൽ ഫൈസർ വാക്​സിൻ സുരക്ഷിതം; ഫലപ്രാപ്തിയും ഗുണമേന്മയും ഉറപ്പാക്കിയെന്ന് ബ്രിട്ടൻ 

ബ്രിട്ടനിലെ കുട്ടികൾക്ക് വാക്​സിൻ നൽകണോ, എപ്പോൾ​ നൽകണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ സമിതി തീരുമാനമെടുക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടൻ: 12വയസിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഫൈസർ വാക്​സിൻ സുരക്ഷിതമെന്ന് ബ്രിട്ടൻ ഏജൻസി. മെഡിസിൻസ് ആൻഡ്​ ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി(എം‌എച്ച്‌ആർഎ) ആണ് ഫൈസർ വാക്സിൻ സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്​ അറിയിച്ചത്. 

ബ്രിട്ടനിലെ കുട്ടികൾക്ക് വാക്​സിൻ നൽകണോ, എപ്പോൾ​ നൽകണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ സമിതി തീരുമാനമെടുക്കും. '12 മുതൽ 15 വയസ്സ്​ വരെയുള്ള കുട്ടികളിലെ പരീക്ഷണ ഫലങ്ങൾ ശ്രദ്ധാപൂർവം അവലോകനം ചെയ്തു. ഈ പ്രായത്തിലുള്ളവർക്ക് ഫൈസർ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണ്​. കൂടാതെ കോവിഡിനെ പ്രതിരോധിക്കാനും കഴിയുന്നുണ്ട്​', എംഎച്ച്​ആർഎ അധികൃതർ പറഞ്ഞു.

യൂറോപ്യൻ യൂനിയനും അമേരിക്കയും വാക്​സിൻ ഈ ​പ്രായക്കാരിൽ സുരക്ഷിതമാണെന്ന്​ അറിയിച്ചിരുന്നു. 16 വയസ്സു മുതലുള്ള കൗമാരക്കാർക്ക്​  ഫൈസർ വാക്സിനെടുക്കാൻ നേരത്തെ അനുമതി നൽകിയ യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങൾ ഈ മാസം മുതൽ 12-15 വയസ്സുകരിൽ വാക്​സിനേഷൻ ആരംഭിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com