പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തു, പിന്നാലെ നൈജീരിയയിൽ ട്വിറ്റർ നിരോധിച്ചു

പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്ത് രണ്ട് ദിവസത്തിനു ശേഷമാണ് വിലക്കേർപ്പെടുത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അബുജ; പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനു പിന്നാലെ നൈജീരിയയിൽ ട്വിറ്റർ നിരോധിച്ചു. നൈജീരിയയുടെ കോർപറേറ്റ് നിലനിൽപ്പിനെ ദുർബലപ്പെടുത്താൻ കഴിവുള്ള പ്രവർത്തനങ്ങൾക്കു ട്വിറ്റർ ഉപയോഗിക്കുന്നുണ്ടെന്ന് കാണിച്ചാണ് നടപടി. പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്ത് രണ്ട് ദിവസത്തിനു ശേഷമാണ് വിലക്കേർപ്പെടുത്തിയത്. ഇൻഫർമേഷൻ മിനിസ്ട്രിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നിരോധനത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. 

രാജ്യത്തിന്റെ ആഭ്യന്തരയുദ്ധത്തെ ആസ്പദമാക്കിയായിരുന്നു മുഹമ്മദു ബുഹാരിയുടെ ട്വീറ്റ്. ട്വിറ്ററിന്റെ നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ചായിരുന്നു ട്വീറ്റ് ഡിലീറ്റ് ചെയ്തത്. ട്വിറ്ററിന് വിലക്കേർപ്പെടുത്തുന്നതായി വെള്ളിയാഴ്ച പ്രഖ്യാപനം നടത്തിയെങ്കിലും നൈജീരിയയിൽ ട്വിറ്റർ പ്രവർത്തിക്കുന്നുണ്ട്.
നടപടിയിൽ‌ വിശദീകരണം നൽകാൻ കഴിയില്ലെന്നും പ്രവർത്തനങ്ങൾ അനിശ്ചിതമായി നിർത്തിവയ്ക്കുകയാണെന്നും ഇൻഫർമേഷൻ മിനിസ്ട്രി സ്‌പെഷൽ അസിസ്റ്റന്റ് സെഗുൻ അഡെമി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com