വാക്‌സിന്‍ എടുത്താല്‍ കഞ്ചാവ് ഫ്രീ; ഇങ്ങനെയും ഓഫര്‍!

വാക്‌സിന്‍ എടുത്താല്‍ കഞ്ചാവ് ഫ്രീ; ഇങ്ങനെയും ഓഫര്‍!
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം



സിയാറ്റില്‍: വാക്‌സിന്‍ എടുത്താല്‍ കഞ്ചാവ് ഫ്രീ. അമേരിക്കയിലെ വാഷിങ്ടണ്‍ സംസ്ഥാനത്താണ് വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. കഞ്ചാവ് നിയമ വിധേയമാക്കിയ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് വാഷിങ്ടണ്‍.

ജോയിന്റ്‌സ് ഫോര്‍ ജാബ്‌സ് എന്നാണ് സ്‌റ്റേറ് ലിക്വര്‍ ആന്‍ഡ് കനാബിസ് ബോര്‍ഡ് പദ്ധതിക്കു പേരിട്ടിരിക്കുന്നത്. വാക്‌സിന്‍ എടുക്കുന്ന, ഇരുപത്തിയൊന്നു വയസ്സിനു മേലുള്ള ആര്‍ക്കും ഒരു റോള്‍ കഞ്ചാവ് സൗജന്യമായി നല്‍കുന്ന ഓഫര്‍ ലൈസന്‍സുള്ള കഞ്ചാവു കടകള്‍ക്കു പ്രഖ്യാപിക്കാമെന്നാണ് പദ്ധതി.

വാക്‌സിന്‍ എടുക്കുന്നവര്‍ക്കു സൗജന്യ മദ്യം നല്‍കുന്നതിന് അനുമതി നേരത്തെ തന്നെ വാഷിങ്ടണില്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ബ്രൂവറികള്‍ക്കും വൈനറികള്‍ക്കും ഇത്തരം ഓഫര്‍ പ്രഖ്യാപിക്കാം. വാക്‌സിന്‍ എടുക്കുന്നവര്‍ക്കു സൗജന്യമായി ഭക്ഷണം ഓഫര്‍ ചെയ്യാന്‍ റസ്റ്ററന്റുകള്‍ക്കും അനുമതിയുണ്ട്. 

കായിക മത്സരങ്ങള്‍ക്കു സൗജന്യ ടിക്കറ്റ് ആണ് വാഷിങ്ടണില്‍ വാക്‌സിനേഷന്‍ ആകര്‍ഷമാക്കാനുള്ള മറ്റൊരു വാഗ്ദാനം. പത്തു ലക്ഷം ഡോളര്‍ വരെ സമ്മാനം പ്രഖ്യാപിക്കുന്ന നറുക്കെടുപ്പും പലിയടത്തും പ്രഖ്യാപിച്ചിട്ടുണ്ട്. 

എങ്ങനെയും ആളുകളെ വാക്‌സിന്‍ എടുക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഭരണകര്‍ത്താക്കള്‍ ലക്ഷ്യമിടുന്നത്. താത്പര്യം ഉള്ളവര്‍ മാത്രം വാക്‌സിന്‍ എടുക്കുന്നതിലൂടെ എല്ലാവരും കോവിഡില്‍നിന്നു സുരക്ഷിതരായി എന്നു പറയാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com