ജീവനുള്ള മീനിനെ നഖങ്ങൾക്കിടയിൽ ഇട്ട് മാനിക്യൂർ; നെയിൽ ആർട്ടിസ്റ്റിന് വിമർശനം, വിഡിയോ 

ഫിഷ് ടാങ്ക് പ്ലാറ്റ്‌ഫോം ഷൂവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മാനിക്യൂർ പരീക്ഷണം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഫാഷനിൽ പുതിയ ട്രെൻഡുകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് അധികവും. ഇത്തരത്തിൽ മുമ്പ് സെലിബ്രിറ്റികൾക്കിടയിൽ മാത്രം വ്യാപകമായിരുന്ന എന്നാലിപ്പോൾ സാധാരണക്കാർക്കിടയിലും തരം​ഗമാകുന്ന ഒന്നാണ് നെയിൽ ആർട്ട്. ദിവസവും വ്യത്യസ്ത ഡിസൈനും രീതികളും പരീക്ഷിക്കപ്പെടുന്ന ഒരു ഫാഷൻ രം​ഗമാണ് ഇത്. ഇപ്പോഴിതാ ജീവനുള്ള മീനുകളെ ഉപയോ​ഗിച്ച് ചെയ്ത ഒരു നെയിൽ ആർട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ദുബായിലെ നെയിൽ ആർട്ട് സലൂണായ നെയിൽ സണ്ണി ആണ് പുതിയ പരീക്ഷണം അവതരിപ്പിച്ചത്. അക്വേറിയം മാനിക്യൂർ എന്ന് പേരിട്ട ഈ പരീക്ഷണത്തിൽ ജീവനുള്ള മീനുകളെ ഉപയോ​ഗിച്ചാണ് ഡിസൈൻ. 1970കളിൽ പ്രസിദ്ധമായിരുന്ന ഫിഷ് ടാങ്ക് പ്ലാറ്റ്‌ഫോം ഷൂവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മാനിക്യൂർ പരീക്ഷണം..

നഖത്തെ രാകി മിനുക്കി നീളം കൂടാനുള്ള അക്രലിക് ഡിസൈൻ ഒട്ടിച്ച ശേഷമാണ് മീനിനെ ഉപയോഗിച്ച് ഫൈനൽ ടച്ച് നൽകിയത്. ഈ വിഡിയോ ഒരു മാതൃക മാത്രമാണെന്നും ഷൂട്ടിങ്ങിനിടയിൽ മീനുകളെ ഉപദ്രവിച്ചിട്ടില്ലെന്നും നെയിൽ സണ്ണി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. വിഡിയേയ്ക്ക് ശേഷം മീനിനെ ടാങ്കിലേക്ക് തന്നെ തിരികെവിടുന്നതും കാണാം. എന്നാൽ ഈ സംഭവത്തെ വിമർശിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. മീനുകളെ ഉപദ്രവിച്ചില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് പലരും ചോദിക്കുന്നുണ്ട്. മൂനുകൾക്ക് ശ്വസിക്കണമെങ്കിൽ മുന്നോട്ട് നീങ്ങണമെന്ന് പറഞ്ഞാണ് ഇവർ വിമർശനമുന്നയിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com