ഇന്ത്യക്കാർക്ക്  യുഎഇയിൽ പ്രവേശിക്കാം, രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണം; വിലക്ക് നീക്കി

യുഎഇ അംഗീകരിച്ച വാക്സീന്റെ രണ്ടു ഡോസുകളും സ്വീകരിച്ച റസിഡൻസ് വീസക്കാർക്കാണ് പ്രവേശിക്കാനാവുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ്;  ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശനം അനുവദിച്ച് യുഎഇ.  ഈ മാസം 23 മുതലാണ് പ്രവേശനാനുമതിയുള്ളത്. യുഎഇ അംഗീകരിച്ച വാക്സീന്റെ രണ്ടു ഡോസുകളും സ്വീകരിച്ച റസിഡൻസ് വീസക്കാർക്കാണ് പ്രവേശിക്കാനാവുക. യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ഗവൺമെന്റ് മീഡിയാ ഓഫീസ് അറിയിച്ചു.

ഇന്ത്യയെ കൂടാതെ നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിയണം. 24 മണിക്കൂറിനകം ഫലം ലഭിക്കുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com