കിം ജോങ് ഉന്‍, ഫയല്‍ ചിത്രം
കിം ജോങ് ഉന്‍, ഫയല്‍ ചിത്രം

കാപ്പി കിലോയ്ക്ക് 7000 രൂപ, പഴത്തിന് 3300; ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്ട് 

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്ട്

പ്യോങ്‌യാങ്: ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്ട്. കോവിഡ് മഹാമാരി, അന്താരാഷ്ട്ര വിലക്ക് തുടങ്ങി വിവിധ കാരണങ്ങളാല്‍ ഉത്തര കൊറിയയിലെ ജനങ്ങള്‍ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം നിമിത്തം ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായാണ് ഉയര്‍ന്നത്.

ചൈനയെ ആശ്രയിച്ച് കഴിയുന്ന സമ്പദ് വ്യവസ്ഥയാണ് ഉത്തര കൊറിയയുടേത്. അടുത്തിടെ ഭക്ഷണം, വളം ഉള്‍പ്പെടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഗണ്യമായി കുറവ് സംഭവിച്ചിരുന്നു. ഇതാകാം ഭക്ഷ്യക്ഷാമത്തിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കിലോ പഴത്തിന്റെ വില 3336 രൂപയായി ഉയര്‍ന്നതായി എന്‍കെ ന്യൂസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു കിലോ കാപ്പിയുടെ വില 7000 രൂപയിലധികമായി കുതിച്ചുയര്‍ന്നു. ചായയുടെ പാക്കറ്റിന് 5000ലധികം രൂപ നല്‍കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഭക്ഷ്യപ്രതിസന്ധിക്കിടെ, പ്രതിദിനം രണ്ടു ലിറ്റര്‍ മൂത്രം നല്‍കാന്‍ സര്‍ക്കാര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വളം ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടാണ്  ആവശ്യപ്പെട്ടത്. രാജ്യത്തെ സ്ഥിതി ഉത്തര കൊറിയുടെ തലവന്‍ കിം ജോങ് ഉന്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com