40 വര്‍ഷം മൂക്കില്‍ പ്ലാസ്റ്റിക് നാണയവുമായി ജീവിതം; കോവിഡ് പരിശോധന വഴിത്തിരിവ്, സംഭവം ഇങ്ങനെ 

ന്യൂസിലന്‍ഡില്‍ ഏകദേശം 40 വര്‍ഷം മൂക്കില്‍ കളിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നാണയവുമായി ജീവിച്ച് സ്ത്രീ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ഏകദേശം 40 വര്‍ഷം മൂക്കില്‍ കളിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നാണയവുമായി ജീവിച്ച് സ്ത്രീ. കോവിഡ് പരിശോധനയാണ് നിര്‍ണായകമായത്. കോവിഡ് പരിശോധന നടത്തിയതോടെ വേദന കലശലായി. തുടര്‍ന്ന് സിടി സ്‌കാന്‍ നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. ചെറിയ ശ്രസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തു.

മേരി മക്കാര്‍ത്തിയാണ് വലതുമൂക്കില്‍ വേദനയും സഹിച്ച് ഇത്രയും വര്‍ഷം ജീവിച്ചത്. കുട്ടിക്കാലത്ത് ടിംഡ്‌ലി വിംഗ്‌സ് കളിക്കിടെ പ്ലാസ്റ്റിക് നാണയം മൂക്കില്‍ കയറിയ കാര്യം മേരി മക്കാര്‍ത്തി ഇതുവരെ ഓര്‍ത്തിരുന്നില്ല. സ്ഥിരമായി മൂക്കില്‍ വേദന അനുഭവപ്പെട്ടപ്പോഴും ശ്വാസം എടുക്കുന്നതില്‍ തടസ്സം നേരിട്ടപ്പോഴും കുട്ടിക്കാലത്ത് നടന്ന സംഭവം ഓര്‍മ്മയില്‍ വന്നില്ലെന്ന് അവര്‍ പറയുന്നു. 

കഴിഞ്ഞവര്‍ഷം കോവിഡ് പരിശോധനയ്ക്കായി മൂക്കില്‍ നിന്ന് സ്രവം എടുത്തപ്പോള്‍ വേദന കലശലായി. 45 കാരി കടുത്ത സൈനസ് പ്രശ്‌നം നേരിടാന്‍ തുടങ്ങി. ഡോക്ടര്‍മാരെ മാറിമാറി കണ്ടെങ്കിലും പ്രയോജനം ഉണ്ടായില്ല. എന്നാല്‍ അവസാനം ഒരു ഡോക്ടര്‍ എന്തെങ്കിലും മൂക്കിലിട്ടോ എന്ന് ചോദിച്ചപ്പോഴാണ് പഴയ കാര്യങ്ങള്‍ ഓര്‍മ്മ വന്നത്. തുടര്‍ന്ന് പഴയ കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കുന്ന കൂട്ടത്തില്‍ ടിംഡ്‌ലി വിംഗ്‌സ് കളിക്കിടെ പ്ലാസ്റ്റിക് നാണയം മൂക്കില്‍ കയറിയ കാര്യം പറയുകയായിരുന്നു. പിന്നാലെ നടത്തിയ സിടി സ്‌കാനില്‍ പ്ലാസ്റ്റിക് നാണയം കണ്ടെത്തി. അതിവിദഗ്ധമായി ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക് നാണയം മൂക്കില്‍ നിന്ന് നീക്കം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com