ഷൂ ലെയ്‌സ്‌ എന്ന് കരുതി എടുക്കാന്‍ ആഞ്ഞത് പാമ്പിനെ, പത്തിവിടര്‍ത്തി ചീറ്റി; അമ്മയും കുഞ്ഞും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വീട്ടില്‍ ഇഴഞ്ഞുകയറിയ പാമ്പില്‍ നിന്ന് അമ്മയും ആറു വയസുകാരിയും അത്ഭുതകരമായി രക്ഷപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സിഡ്‌നി: വീട്ടില്‍ ഇഴഞ്ഞുകയറിയ പാമ്പില്‍ നിന്ന് അമ്മയും ആറു വയസുകാരിയും അത്ഭുതകരമായി രക്ഷപ്പെട്ടു. മകളുടെ മുറിയില്‍ ചിതറിക്കിടന്ന കളിപ്പാട്ടങ്ങള്‍ അടുക്കിവെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഷൂ ലെയ്‌സ് എന്ന് കരുതി എടുക്കാന്‍ തുടങ്ങിയപ്പോള്‍ തല ഉയര്‍ത്തി പാമ്പ് ആക്രമിക്കാനൊരുങ്ങുകയായിരുന്നു. 

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. മുറിക്കുള്ളിലെ ലൈറ്റിടാതെ അകത്തേക്കു കയറിയ അമ്മ മങ്ങിയവെളിച്ചത്തിലാണ് പാമ്പിനെ കണ്ടത്. കളിപ്പാട്ടങ്ങള്‍ക്കിടയില്‍ നിലത്തു എന്തോ കിടക്കുന്നതു കണ്ടപ്പോള്‍ ആദ്യം കരുതിയത് ഷൂ ലെയ്‌സ് ആണെന്നാണ്. പിന്നീട് ലൈറ്റിട്ട ശേഷം അടുത്തു ചെന്നപ്പോഴാണ് പാമ്പാണെന്ന് മനസ്സിലായത്.

ആറു വയസ്സുകാരിയായ പോപ്പിയുടെ അമ്മ മെഗ് ആണ് മുറിക്കുള്ളില്‍ കടന്ന പാമ്പിനെ കണ്ടത്. കുട്ടിയെ ഉറക്കാനായി മുറിയിലെത്തിയതായിരുന്നു ഇവര്‍. ഷൂലെയ്‌സ് എന്നു കരുതി എടുക്കാന്‍ തുടങ്ങിയപ്പോഴാണ് തല ഉയര്‍ത്തി ആക്രമിക്കാനൊരുങ്ങുന്ന പാമ്പിനെ കണ്ടത്. ഉടന്‍ ഇവര്‍ ഭയന്നു പിന്‍മാറി. ഉച്ചവരെ കുട്ടി കൂട്ടുകാര്‍ക്കൊപ്പം ഈ മുറിയിലിരുന്നാണ് കളിച്ചതെന്നതും മെഗിനെ ഭയപ്പെടുത്തി. ഉടന്‍ ഇവര്‍ പാമ്പിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി. ഗോണ്‍ഡന്‍ ക്രൗണ്‍ഡ് സ്‌നേക്ക് വിഭാഗത്തില്‍ പെട്ട പാമ്പായിരുന്നു ഇത്. നേരിയ വിഷമുള്ള കറുത്ത നിറമുള്ള ഈ പാമ്പുകള്‍ കടിക്കാറില്ലെങ്കിലും ശത്രുക്കളെ ചീറ്റി ഭയപ്പെടുത്താറുണ്ട്.

പിന്നീട് മെഗ് പാമ്പിനെ ചെറിയ കുപ്പിക്കുള്ളിലാക്കി പുറത്തെ മരച്ചുവട്ടില്‍ കൊണ്ടുപോയി വച്ചു. പാമ്പിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ നെറ്റില്‍ നോക്കി മനസ്സിലാക്കിയ ശേഷമാണ് മെഗ് പാമ്പിനെ പുറത്തുകൊണ്ടുപോയി സ്വതന്ത്രമാക്കിയത്. തലയിലുള്ള സ്വര്‍ണ നിറമാണ് പാമ്പിനെ തിരിച്ചറിയാന്‍ സഹായിച്ചത്. ഒസ്‌ട്രേലിയയില്‍ സാധാരണയായി കാണപ്പെടുന്ന പാമ്പാണ് ഗോള്‍ഡണ്‍ ക്രൗണ്‍ഡ് സ്‌നേക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com