ചന്ദ്രനിലേക്ക് ഒരു ഫ്രീ ട്രിപ്പ്, ഒപ്പം പോരുന്നോ? 'ഡിയർ മൂൺ' യാത്രയ്ക്ക്‌ എട്ട് പേർക്ക് അവസരം, മത്സരത്തിൽ പങ്കെടുക്കാം 

സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് റോക്കറ്റിൽ നടത്തുന്ന സ്വതന്ത്ര ചന്ദ്രയാത്രയ്ക്കായാണ് മീസാവ കൂട്ടാളികളെ ക്ഷണിച്ചിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

2023ൽ നടക്കുന്ന ചന്ദ്രയാത്രയ്ക്ക് തന്നോടൊപ്പം ചേരാൻ എട്ട് പേരെ ക്ഷണിച്ചിരിക്കുകയാണ് ശതകോടീശ്വരൻ യൂസാകു മീസാവ. ജപ്പാനിലെ ഏറ്റവും വലിയ ഓൺലൈൻ ഫാഷൻ റീട്ടെയിലർ സോസോടൗണിന്റെ സ്ഥാപകനാണ് മീസാവ. സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് റോക്കറ്റിൽ നടത്തുന്ന സ്വതന്ത്ര ചന്ദ്രയാത്രയ്ക്കായാണ് മീസാവ കൂട്ടാളികളെ ക്ഷണിച്ചിരിക്കുന്നത്. 'ഡിയർ മൂൺ' എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിട്ടുള്ളത്. 

മൊത്തം 10-12 പേരായിരിക്കും യാത്രയിലുണ്ടായിരിക്കുക, പക്ഷെ ഞാനിപ്പോൾ എട്ടു പേരെയാണ് ക്ഷണിക്കുന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ തന്നോടൊപ്പം യാത്രയ്ക്ക് ചേരണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മീസാവ വിഡിയോയിൽ പറഞ്ഞു. സഹയാത്രികരെ തിരഞ്ഞെടുക്കാൻ ആരംഭിച്ച മത്സരത്തിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ഇമെയിൽ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

യാത്രയുടെ മുഴുവൻ ചിലവും താൻ വഹിക്കുമെന്നും എട്ടുപേരും പൂർണ്ണമായും സൗജന്യമായിട്ടായിരിക്കും തനിക്കൊപ്പം വരുന്നതെന്നും മീസാവ പറഞ്ഞു. 2018ൽ സ്‌പേയിസ് എക്‌സ് സിഇഒ ഇലോൺ മസ്‌കാണ് തന്റെ സ്റ്റാർഷിപ് റോക്കറ്റിലെ ആദ്യ യാത്രക്കാരനായാണ് മിസാവയെ പ്രഖ്യപിച്ചത്. ഇതിനുപിന്നാലെ ആറ് ദിവസത്തെ ചന്ദ്രദൗത്യത്തിന് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി എട്ടോളം കലാകാരന്മാരെ ഒപ്പം ചേർക്കുമെന്ന് മിസാവ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com