കടലില്‍ കത്തുന്ന ബോട്ടില്‍ നിന്ന് നാല് പൂച്ചകളെ രക്ഷിച്ച് നീന്തല്‍ വിദഗ്ധന്‍; ജീവന്മരണ പോരാട്ടം ( വീഡിയോ)

കടലില്‍ കത്തുന്ന ബോട്ടില്‍ നിന്ന് നാല് പൂച്ചകളെ രക്ഷിച്ച നാവിക സേനയുടെ നീന്തല്‍ വിദഗ്ധന് അഭിനന്ദന പ്രവാഹം
കത്തുന്ന ബോട്ടില്‍ നിന്ന് നാല് പൂച്ചകളെ രക്ഷിച്ച് നീന്തുന്ന നീന്തല്‍ വിദഗ്ധന്‍
കത്തുന്ന ബോട്ടില്‍ നിന്ന് നാല് പൂച്ചകളെ രക്ഷിച്ച് നീന്തുന്ന നീന്തല്‍ വിദഗ്ധന്‍

ടലില്‍ കത്തുന്ന ബോട്ടില്‍ നിന്ന് നാല് പൂച്ചകളെ രക്ഷിച്ച നാവിക സേനയുടെ നീന്തല്‍ വിദഗ്ധന് അഭിനന്ദന പ്രവാഹം.കടലില്‍ മുങ്ങിയ ബോട്ടില്‍ ഉണ്ടായിരുന്ന ജീവനക്കാരെ നേരത്തെ തന്നെ രക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ബോട്ടില്‍ കുടുങ്ങിക്കിടക്കുന്ന പൂച്ചകളെ രക്ഷിക്കാന്‍ തായ്‌ലന്‍ഡ് നീന്തല്‍ വിദഗ്ധന്‍ കടലിലേക്ക് എടുത്തുചാടിയത്.

മാര്‍ച്ച് രണ്ടിനാണ് സംഭവം. ബോട്ട് മുങ്ങുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തത്സഫോണ്‍ സായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഇതിനോടകം തന്നെ ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷിച്ചിരുന്നു. അതേസമയം നാലു പൂച്ചകള്‍ ബോട്ടില്‍ കുടുങ്ങിക്കിടക്കുന്നതായി അറിഞ്ഞ സായി, സംഘാംഗങ്ങളോടൊപ്പം ബോട്ട് കണ്ടെത്താന്‍ ശ്രമം തുടങ്ങി. തുടര്‍ന്ന് കടലിലേക്ക് എടുത്തുചാടുകയായിരുന്നു. അതിനിടെ ബോട്ടിന് തീപിടിച്ചിരുന്നു. നിമിഷനേരം കൊണ്ട് ബോട്ടില്‍ എത്തിയാണ് പൂച്ചകളെ രക്ഷിച്ചത്.

മൂന്ന് പൂച്ചകളെ ചാക്കിലാക്കിയും ഒരെണ്ണത്തെ തോളിലിരുത്തിയുമാണ് സായി രക്ഷിച്ചത്. പൂച്ചകള്‍ക്ക് ഒന്നും തന്നെ യാതൊരുവിധ പരിക്കും സംഭവിച്ചില്ല. ബോട്ട് മുങ്ങുന്നതിനിടെ അതുവഴി കടന്നുവന്ന മത്സ്യബോട്ടിന്റെ സഹായത്തോടെയാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്.

കടലില്‍ എണ്ണ പടരുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് വിവരം അറിഞ്ഞ് ഓടിയെത്തിയതെന്ന് സായി പറയുന്നു. സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് പൂച്ചകള്‍ കുടുങ്ങിക്കിടക്കുന്ന കാര്യം അറിഞ്ഞത്. ഉടന്‍ തന്നെ കടലിലേക്ക് എടുത്തുചാടുകയായിരുന്നു. ഈസമയത്ത് ബോട്ടിന്റെ പിന്‍വശത്താണ് തീ ആളിപടര്‍ന്നത്. ബോട്ട് ഏതാനും സമയത്തിനുള്ളില്‍ മുങ്ങുമെന്ന് മനസിലായി. ഉടന്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് മനസില്‍ തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് വെള്ളത്തിലേക്ക് എടുത്തുചാടിയതെന്ന് സായി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com