തീരത്ത് അടിഞ്ഞത് ഭീമാകാരമായ അജ്ഞാത കടല്‍ജീവി; തിരിച്ചറിയാനാകാതെ കുഴഞ്ഞ് വിദഗ്ധര്‍

ബ്രിട്ടണില്‍ 23 അടി നീളമുള്ള അജ്ഞാത കടല്‍ജീവിയുടെ ശവശരീരം കടല്‍ത്തീരത്ത് അടിഞ്ഞു
ബ്രിട്ടണ്‍ തീരത്ത് അടിഞ്ഞ അജ്ഞാത കടല്‍ജീവി
ബ്രിട്ടണ്‍ തീരത്ത് അടിഞ്ഞ അജ്ഞാത കടല്‍ജീവി

ലണ്ടന്‍: ബ്രിട്ടണില്‍ 23 അടി നീളമുള്ള അജ്ഞാത കടല്‍ജീവിയുടെ ശവശരീരം കടല്‍ത്തീരത്ത് അടിഞ്ഞു. വെയില്‍സിലെ ബ്രോഡ് ഹേവന്‍ സൗത്ത് ബീച്ചില്‍ അജ്ഞാത ജീവിയെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി.

ശവശരീരം അഴുകിയതിനാല്‍ കടല്‍ജീവിയെ പ്രഥമദൃഷ്ടിയില്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ അയക്കും. മറൈന്‍ എന്‍വയോണ്‍മെന്റല്‍ മോണിറ്ററിങ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കടല്‍ജീവിയുടെ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.തലയില്ലാത്ത കടല്‍ജീവിയാണ് തീരത്ത് അടിഞ്ഞത്.

ആദ്യം തിമിംഗലമാണ് എന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീടുളള പരിശോധനയില്‍ ഇത് തിമിംഗലമല്ല എന്ന് കണ്ടെത്തി. വലിപ്പമേറിയ മത്സ്യത്തിന്റേതാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.  സ്രാവ് ഇനത്തില്‍പ്പെട്ട മത്സ്യമാകാമെന്നും മറുവാദം ഉയരുന്നുണ്ട്. ബ്രിട്ടണ്‍ കടല്‍ത്തീരങ്ങളില്‍ കണ്ടുവരുന്ന അപൂര്‍വ്വയിനം ബാസ്‌കിങ് ഷാര്‍ക്ക് ആകാമെന്നാണ് ചിലരുടെ കണക്കുകൂട്ടല്‍. ലോകത്തെ രണ്ടാമത്തെ വലിയ സ്രാവ് ഇനമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com