പുറത്ത് 'മൂന്ന് ചിരിക്കുന്ന മുഖം'; അപൂര്‍വ്വയിനം പെരുമ്പാമ്പിന് ലഭിച്ചത് ലക്ഷങ്ങള്‍ (വീഡിയോ)

അമേരിക്കയില്‍ അപൂര്‍വ്വയിനം പാമ്പിനെ 4.3 ലക്ഷം രൂപയ്ക്ക് വിറ്റു
പുറത്ത് ചിരിക്കുന്ന ഇമോജിയുള്ള അപൂര്‍വ്വയിനം പാമ്പ്
പുറത്ത് ചിരിക്കുന്ന ഇമോജിയുള്ള അപൂര്‍വ്വയിനം പാമ്പ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അപൂര്‍വ്വയിനം പാമ്പിനെ 4.3 ലക്ഷം രൂപയ്ക്ക് വിറ്റു. ദേഹത്ത് ചിരിക്കുന്ന മുഖം പോലുള്ള സ്‌മൈലി ഫെയ്‌സ് ഇമോജിയുള്ള അപൂര്‍വ്വയിനം പെരുമ്പാമ്പിനാണ് കണ്ണഞ്ചിപ്പിക്കുന്ന വില കിട്ടിയത്.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജസ്റ്റിന്‍ കോബില്‍കയാണ് പെരുമ്പാമ്പിനെ പോറ്റി വളര്‍ത്തിയത്. പാമ്പ് പരിപാലന രംഗത്ത് കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ജസ്റ്റിന്‍ കോബില്‍ക. പൈബാള്‍ഡ് ബാള്‍ പൈത്തണ്‍ ഇനത്തില്‍പ്പെട്ട പെരുമ്പാമ്പിന്റെ ദേഹത്താണ് സ്‌മൈലി ഫെയ്‌സ് ഇമോജി ഉള്ളത്. യാദൃശ്ചികമായി സംഭവിച്ചതാണെന്ന് ജസ്റ്റിന്‍ കോബില്‍ക പറയുന്നു.

വ്യത്യസ്ത നിറത്തിലുള്ള പെരുമ്പാമ്പുകളെ ലഭിക്കാനുള്ള ശ്രമത്തിനിടെ എട്ടുവര്‍ഷം മുന്‍പാണ് ഈ അപൂര്‍വ്വയിനം പാമ്പ് ജനിച്ചത്. ഇത്തരത്തിലുള്ള 20 പാമ്പുകളെ ജസ്റ്റിന്‍ കോബില്‍ക വളര്‍ത്തുന്നുണ്ട്. എന്നാല്‍ പുറത്ത് മൂന്ന് ഇമോജിയുള്ള പാമ്പ് അപൂര്‍വ്വമാണെന്ന് ജസ്റ്റിന്‍ കോബില്‍ക പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com