രാജ്യ സുരക്ഷയ്ക്ക് ഭീഷണി; മ​​ദ്രസകളും ബുർഖയും നിരോധിക്കാൻ ശ്രീലങ്ക ഒരുങ്ങുന്നു

രാജ്യ സുരക്ഷയ്ക്ക് ഭീഷണി; മ​​ദ്രസകളും ബുർഖയും നിരോധിക്കാൻ ശ്രീലങ്ക ഒരുങ്ങുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊളംബോ: ശ്രീലങ്കയിൽ ആയിരത്തോളം മദ്രസകൾക്ക് നിരോധനം. മ​ദ്രസകൾക്കൊപ്പം ഇസ്ലാം വനിതകൾ ധരിക്കുന്ന ബുർഖയ്ക്കും നിരോധനമുണ്ട്. ദേശീയ സുരക്ഷയുടെ ഭാഗമായാണ് മദ്രസകളും ബുർഖയും നിരോധിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2019ലെ ഈസ്റ്റർ സ്‌ഫോടനത്തെ തുടർന്ന് ബുർഖ താത്കാലികമായി നിരോധിച്ചിരുന്നു.

ക്യാബിനറ്റിന്റെ അനുമതി ലഭിക്കാനായി നിർദേശങ്ങളിൽ ഒപ്പിട്ടെന്ന് പൊതുസുരക്ഷ ചുമതലയുള്ള മന്ത്രി ശരത് വീരസാക്കറെ പറഞ്ഞു. മുഖവും ശരീരവും പൂർണമായി മൂടുന്ന വസ്ത്രങ്ങൾ നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബുർഖ രാജ്യസുരക്ഷക്ക് പ്രത്യക്ഷമായ ഭീഷണിയാണെന്ന് അദ്ദേഹം ബുദ്ധ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ പറഞ്ഞിരുന്നു. നേരത്തെ നമ്മുടെ രാജ്യത്ത് നിരവധി മുസ്ലിം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. മുസ്ലിം പെൺകുട്ടികളും സ്ത്രീകളും അന്ന് ബുർഖ ധരിച്ചിരുന്നില്ല. മത തീവ്രവാദം ശക്തിപ്പെട്ടതിനെ തുടർന്നാണ് ബുർഖ വ്യാപകമായതെന്നും അദ്ദേഹം പറഞ്ഞു. 

രജിസ്റ്റർ ചെയ്യാത്തതും ദേശീയ വിദ്യാഭ്യാസ നയം പിന്തുടരാത്തതുമായ ആയിരത്തോളം മദ്‌റസകളും നിരോധിക്കും. 2.2 കോടി ശ്രീലങ്കൻ ജന സംഖ്യയിൽ ഒമ്പത് ശതമാനം മുസ്ലീങ്ങളാണ്. 70 ശതമാനം ബുദ്ധമതക്കാരും 15 ശതമാനം ഹിന്ദുക്കളുമാണ് ശ്രീലങ്കയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com