തെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ നഗരത്തില്‍

ഹബിമ സ്‌ക്വയറിലാണ് പ്രധാനമന്ത്രിയുടെ പൂര്‍ണ നഗ്നപ്രതിമ സ്ഥാപിച്ചത്. 
ചിത്രം എപി
ചിത്രം എപി

ടെല്‍ അവീവ്:  ഇസ്രായേല്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നഗരഹൃദയത്തില്‍ പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ. തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഹബിമ സ്‌ക്വയറിലാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പൂര്‍ണ നഗ്നപ്രതിമ സ്ഥാപിച്ചത്. 

പ്രതിമ സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നഗരസഭ അധികൃതര്‍ രംഗത്തെത്തി. പ്രതിമയുടെ ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്. പ്രതിമനീക്കാനും ഉത്തരവിട്ടുണ്ട്.  

തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിഷേധ സൂചകമായി പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിമയുടെ ശില്‍പ്പി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മുന്‍പും നതന്യാഹുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com