ഒരു വശത്ത് വെള്ളപ്പൊക്കക്കെടുതി, മറുഭാഗത്ത് ആയിരക്കണക്കിന് എട്ടുകാലികള്‍ കൂട്ടത്തോടെ; ഭയന്ന് ഒരു നാട് (വീഡിയോ)

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് കനത്തമഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കമാണ് നേരിടുന്നത്
വയലില്‍ കൂട്ടത്തോടെ എത്തിയ എട്ടുകാലികള്‍
വയലില്‍ കൂട്ടത്തോടെ എത്തിയ എട്ടുകാലികള്‍

സ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് കനത്തമഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കക്കെടുതിയാണ്‌ നേരിടുന്നത്. 18,000 ആളുകളാണ് വീട് ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പോയത്. വ്യാഴാഴ്ച മുതല്‍ ആരംഭിച്ച കനത്തമഴയില്‍ റോഡുകളും വീടുകളും വെള്ളത്തിന്റെ അടിയിലായി.

ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ 38 പ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം കാര്യമായി ബാധിച്ചത്. ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വെള്ളപ്പൊക്കക്കെടുതിക്കിടെ, മറ്റൊരു ഭീഷണിയാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. വെള്ളപ്പൊക്കത്തില്‍ ആവാസവ്യവസ്ഥ നഷ്ടപ്പെട്ട എട്ടുകാലികള്‍ പുതിയ ഇടംതേടി കൂട്ടത്തോടെ വീടുകളിലേക്കും വയലിലേക്കും ഇറങ്ങിയതാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്. ആയിരക്കണക്കിന് എട്ടുകാലികളെ ആദ്യമായി ഒരുമിച്ച് കണ്ട നാട്ടുകാര്‍ ഭയന്ന് കഴിയുകയാണ്. 

മഴക്കാലത്ത് പോലും കൂടുകളില്‍ തന്നെ കഴിച്ചുകൂട്ടുന്ന രീതിയാണ് എട്ടുകാലികള്‍ പിന്തുടരാറ്. പതിവില്‍ നിന്ന് വ്യത്യസ്തമായി പുതിയ അഭയകേന്ദ്രങ്ങള്‍ തേടി എട്ടുകാലികള്‍ കൂട്ടത്തോടെ ഇറങ്ങിയത് ജനത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com