വിവാഹദിനത്തില്‍ വിധിയുടെ രൂപത്തില്‍ പ്രളയമെത്തി, കമിതാക്കള്‍ നോക്കിനില്‍ക്കേ വീട് അടക്കം സകല സ്വത്തുക്കളും ഒലിച്ചുപോയി (വീഡിയോ)

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സ് പ്രളയത്തിന്റെ പിടിയിലാണ്
പ്രളയത്തില്‍ ഒലിച്ചുപോകുന്ന വീട്
പ്രളയത്തില്‍ ഒലിച്ചുപോകുന്ന വീട്

സ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സ് പ്രളയത്തിന്റെ പിടിയിലാണ്.നിരവധി നഗരങ്ങളും ഗ്രാമങ്ങളുമാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. ഇതിന്റെ ത്രീവത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്ന ന്യൂ സൗത്ത് വെയ്ല്‍സിലെ പങ്കാളികളെ കാത്തിരുന്നത് വന്‍ ദുരന്തമാണ്. വിവാഹദിനത്തില്‍ ഇവരുടെ വീട് പ്രളയം വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മാനിങ് നദിയുടെ കരയിലായി  സ്ഥിതി ചെയ്തിരുന്ന ഇവരുടെ വീട് പൂര്‍ണമായും വെള്ളപ്പൊക്കത്തില്‍ ഒഴുകി പോവുകയായിരുന്നു. 

കഴിഞ്ഞ 9 വര്‍ഷമായി സാറയും ജോഷ്വയും ഒരുമിച്ച് ഇതേ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവരുടെ വളര്‍ത്തുമൃഗങ്ങളും വെള്ളപ്പൊക്കത്തില്‍പെട്ട് ചത്തു.  കാലങ്ങളായി വിവാഹത്തിനായി കരുതി വെച്ചിരുന്ന സമ്പാദ്യവും സകലസ്വത്തുക്കളും വെള്ളപ്പൊക്കത്തില്‍ ഇരുവര്‍ക്കും നഷ്ടമായി. ഏറെ ആഘോഷിക്കേണ്ടിയിരുന്ന വിവാഹദിനത്തില്‍ തന്നെ വീടു പോലുമില്ലാതെ തെരുവിലേക്കിറങ്ങേണ്ട  നിലയിലായതോടെ ഇരുവര്‍ക്കും വേണ്ടി തുക കണ്ടെത്താനായി ഫണ്ട് റൈസിങ് നടത്താനൊരുങ്ങുകയാണ് ബന്ധുക്കള്‍ .

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കനത്ത മഴയും വെള്ളപ്പൊക്കവും ന്യൂ സൗത്ത് വെയ്ല്‍സില്‍ നാശംവിതച്ച് തുടങ്ങിയത്. മഴയും വെള്ളപ്പൊക്കവും ശക്തമായതോടെ പലമേഖലകളിലും ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഈ ആഴ്ച അവസാനത്തോടെ മാത്രമേ കനത്ത മഴയ്ക്ക് ശമനമുണ്ടാകു എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com