24 മണിക്കൂറിനിടയില്‍ 3000 മരണം; ബ്രസീലില്‍ കോവിഡ് വ്യാപനം രൂക്ഷം

3,251 പേരാണ് കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ മരിച്ചത്. ഇതോടെ ബ്രസീലിലെ ആകെ മരണം മൂന്ന് ലക്ഷത്തിന് അടുത്തെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റിയോ ഡി ജനീറോ: ബ്രസീലില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷം. 24 മണിക്കൂറിന് ഇടയില്‍ 3000 മരണമാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ ആദ്യമായാണ് ഒരു ദിവസം മരണം മൂവായിരത്തിന് മുകളില്‍ പോവുന്നത്. 

3,251 പേരാണ് കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ മരിച്ചത്. ഇതോടെ ബ്രസീലിലെ ആകെ മരണം മൂന്ന് ലക്ഷത്തിന് അടുത്തെത്തി. 85000ന് മുകളില്‍ ആളുകള്‍ക്കാണ് ഒരു ദിവസത്തിനിടയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 

പുതിയ ആരോഗ്യമന്ത്രി ബ്രസീലില്‍ ചുമതലയേറ്റതിന് പിന്നാലെയാണ് മരണ സംഖ്യയില്‍ പുതിയ റെക്കോര്‍ഡ് വന്നത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ചുമതലയേല്‍ക്കുന്ന ബ്രസീലിന്റെ നാലാമത്തെ ആരോഗ്യമന്ത്രിയാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com