'ഇതെങ്കിലും കണ്ട് പഠിക്കൂ', വെള്ളപ്പൊക്കത്തില്‍ കാര്‍ ഒലിച്ചുപോകുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി 

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്കക്കെടുതി നേരിടുകയാണ്
വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോകുന്ന കാര്‍
വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോകുന്ന കാര്‍

സിഡ്‌നി: ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്കക്കെടുതി നേരിടുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ആരംഭിച്ച കനത്തമഴയില്‍ നിരവധി താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിന്റെ അടിയിലായത്. കഴിഞ്ഞദിവസം വീട് ഒലിച്ച് പോകുന്നതിന്റേത് അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോകുന്ന കാറിന്റെ ദൃശ്യങ്ങളാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. ട്രാന്‍സ്‌പോര്‍ട്ട് ആന്റ് മെയ്ന്‍ റോഡ്‌സ് ക്യൂന്‍സ്‌ലന്‍ഡ് പങ്കുവെച്ച വീഡിയോയാണ് പ്രധാനമന്ത്രി റീട്വിറ്റ് ചെയ്തത്. വെള്ളപ്പൊക്കത്തില്‍ റോഡിലൂടെ സഞ്ചരിച്ചിരുന്ന കാര്‍ ഒലിച്ചുപോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കാര്‍ ഒലിച്ചുപോകുന്നതിന് മുന്‍പ് ഡ്രൈവര്‍ രക്ഷപ്പെട്ടതിന് നന്ദി പറഞ്ഞ് കൊണ്ട് ഒരു കുറിപ്പ് സഹിതമാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ഇത് ജനത്തിനുള്ള ഒരു മുന്നറിയിപ്പായി ചൂണ്ടിക്കാണിച്ചാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചത്. വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ പുറത്തിറങ്ങരുത് എന്ന ജാഗ്രതാനിര്‍ദേശത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍ എന്ന് കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞുവെയ്ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com